മറുപടി തൃപ്തികരമല്ലെന്ന്; തബ്ലീഗ് അമീറിന് വീണ്ടും നോട്ടീസ്
text_fieldsന്യൂഡല്‍ഹി: നിസാമുദ്ദീനിൽ സംഘടനയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന ് വിശദീകരണം നല്കിയ തബ്ലീഗ് ജമാഅത്ത് അമീര്‍ മൗലാന സഅദിന് ഡല്‍ഹി പൊലീസ് വീണ്ടും ന ോട്ടീസ് അയച്ചു. ആദ്യം അയച്ച നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലെന്നും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്നും പറഞ്ഞാണ് വീണ്ടും നോട്ടീസ് അയച്ചത്.
അതേസമയം, ന ിസാമുദ്ദീൻ മർകസിലെ മുഴുവൻ സമ്മേളനങ്ങളും പരിപാടികളും ഉത്തരവാദപ്പെട്ട അധികാര ികളുടെയും െപാലീസിെൻറയും അനുവാദത്തോടെയാണ് നടന്നതെന്ന് തബ്ലീഗ് നേതൃത്വം വാർത്തക്കുറിപ്പിൽ അറിയിച്ചു.
ലോക്ഡൗണില്‍ കുടുങ്ങിയ പ്രവര്‍ത്തകര്‍ നിസാമുദ്ദീനിലെ ആസ്ഥാനത്ത് താമസിച്ചത് പൊലീസിെൻറയും ജില്ല മജിസ്ട്രേറ്റിെൻറയും ലഫ്റ്റനൻറ് ഗവര്‍ണറുടെയും അറിവോടെയായിരുെന്നന്ന് സംഘടന നേരത്തേതന്നെ വിശദീകരിച്ചിരുന്നു.
ഡല്‍ഹി പൊലീസ്തന്നെ പുറത്തുവിട്ട വിഡിയോയില്‍, ഇക്കാര്യം തബ്ലീഗ് നേതാക്കള്‍ പൊലീസ് മേധാവിയോട് പറയുന്ന ദൃശ്യങ്ങളുണ്ട്. പ്രവര്‍ത്തകര്‍ക്ക് മര്‍കസില്‍നിന്ന് പോകാനുള്ള സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ജില്ല മജിസ്ട്രേറ്റുമായി ബന്ധപ്പെടാന്‍ പൊലീസ് ഉദ്യോഗസ്ഥന് നേതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍, ഇൗ വസ്തുത പരിഗണിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോകുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
ഡൽഹി പൊലീസ് മർകസിൽ എത്തി വിവരങ്ങൾ ശേഖരിക്കാറുണ്ടായിരുെന്നന്നും എല്ലാ സർക്കാർ ഏജൻസികൾക്കും വിവരങ്ങൾ നൽകി അവരുടെ പൂർണ സഹകരണത്തിലാണ് പരിപാടികൾ നടത്തിയതെന്നും സംഘടന വക്താവ് മൗലാന യൂസുഫ് വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സർക്കാർ അറിയിപ്പ് വന്നയുടൻ മർകസിലേക്കുള്ള പ്രവേശനം നിർത്തി. ഇവിടെ തങ്ങിയവരെ മടക്കി അയക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തു. എന്നാൽ, ജനത കർഫ്യൂവും തുടർന്നുള്ള ലോക്ഡൗണും കാരണം തിരിച്ചയക്കൽ നടന്നില്ല. അതോടെ തദ്ദേശീയരും വിദേശികളും അടങ്ങുന്ന പ്രവർത്തകർ മർകസിൽ കുടുങ്ങുകയാണുണ്ടായതെന്നും മൗലാന യൂസുഫ് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.