പോഡ്കാസ്റ്റ് സിരീസിന് ശേഷം പ്രതിമാസ ഇ-വാർത്താക്കുറിപ്പുമായി ഡൽഹി പൊലീസ്
text_fieldsന്യുഡൽഹി: സമൂഹമാധ്യമങ്ങളിൽ സജീവമാകാനുള്ള ഡൽഹി പൊലീസിന്‍റെ ശ്രമങ്ങൾ പുതിയ തലത്തിലേക്ക്. 'കിസ്സ കാക്കി കാ' എന്ന പോഡ്കാസ്റ്റ് ആരംഭിച്ചതിന് പിന്നാലെ പ്രതിമാസ ഇ-വാർത്താക്കുറിപ്പ് കൂടി പുറത്തിറക്കിയിരിക്കുകയാണ് രാജ്യതലസ്ഥാനത്തെ പൊലീസ് സേന. സേനയുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളും പരിപാടികളും വിവരിക്കുന്ന വാർത്താക്കുറിപ്പിന് പൊതുജനങ്ങളിൽ നിന്നും പൊലീസുകാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡൽഹി പൊലീസ് കമീഷണറായ രാകേഷ് അസ്താന പറഞ്ഞു.
ഡിജിറ്റലായി പ്രസിദ്ധീകരിക്കുന്ന വാർത്താക്കുറിപ്പിൽ തലസ്ഥാന നഗരിയെ സംരക്ഷിക്കാന്‍ അക്ഷീണം പ്രയത്നിക്കുന്ന പുരുഷ-വനിത പൊലീസുകാരെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. ഡൽഹി പൊലീസിന്‍റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-വാർത്താക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്. പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും പൊലീസ് സേനയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും രാകേഷ് അസ്താന വ്യക്തമാക്കി.
ഇതോടൊപ്പം സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റിന് കീഴിൽ സോഷ്യൽ മീഡിയ മോണിറ്ററിങ് സെല്ലിനും ഡൽഹി പൊലീസ് രൂപം നൽകിയിട്ടുണ്ട്. ഇതുവഴി തലസ്ഥാനത്ത് നടക്കുന്ന സംഭവങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ച ശരിയായ വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാന്‍ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.