ക്ലബ് ഹൗസില്‍ മുസ്‌ലിം സ്ത്രീകൾക്ക് ലൈംഗിക അധിക്ഷേപം: കോഴിക്കോട് സ്വദേശിനിയിൽനിന്ന് ലഭിച്ചത് നിർണായക തെളിവുകൾ
text_fieldsക്ലബ് ഹൗസില്‍ മുസ്‌ലിം സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി അഞ്ചൽ ആനന്ദിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണായക തെളിവുകൾ.
യുവതിയുടെ ലാപ്ടോപ്പ്, മൊബൈൽ എന്നിവ പൊലീസ് കസ്റ്റഡിയിലാണ്. പെൺകുട്ടിയുടെ കുടുംബവും ചോദ്യം ചെയ്യലുമായി സഹകരിച്ചതായി പൊലീസ് അറിയിച്ചു. ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകും. കേരളത്തിൽനിനനും വിഷയത്തിൽ മറ്റുചിലർക്കും പങ്കുള്ളതായി പൊലീസിന് സംശയമുണ്ട്. ആ വിവരങ്ങളും അടുത്ത ദിവസങ്ങളിൽ പുറത്തുവരും.
മണിപ്പാലില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ ഫോണും, ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. മതവിദ്വേഷ പ്രചാരണം നടത്തിയ ആറുപേരിൽ ഒരാൾ അഞ്ചൽ ആനന്ദാണെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് ഡൽഹി പൊലീസ് കോഴിക്കോട്ട് എത്തിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിലേക്ക് എത്തിയത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ലഖ്‌നൗ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷപരവും അശ്‌ളീലവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ഇതില്‍ കേസെടുക്കണമെന്നും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ അധ്യക്ഷ സ്വാതി മാലിവാള്‍ കഴിഞ്ഞയാഴ്ച പോലീസിനു നോട്ടീസ് നല്‍കിയിരുന്നു.
ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന് മുംബൈ പൊലീസ് മൂന്ന് പേരെ ഹരിയാനയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു .ഹിന്ദുത്വ തീവ്രവാദികൾ മുസ്ലിം സ്ത്രീകളെ ഓൺലൈൻ ലേലത്തിന് വെച്ച സുള്ളി ഡീൽസ്, ബുള്ളി ബായ് എന്നീ ആപ്പുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.