Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്ത് വയസുകാരന്‍റെ...

പത്ത് വയസുകാരന്‍റെ സ്കൂൾ ബാഗിൽ നിന്ന് പിസ്റ്റൽ കണ്ടെത്തി

text_fields
bookmark_border
pistol
cancel
camera_alt

Representational Image

ന്യൂഡൽഹി: പത്ത് വയസുകാരൻ വിദ്യാർഥിയുടെ സ്കൂൾ ബാഗിൽ നിന്ന് പിസ്റ്റൽ കണ്ടെത്തി. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ നജാഫ്ഗഡ് ഏരിയായിലാണ് സംഭവം.

ആറാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്നാണ് പിസ്റ്റൽ കണ്ടെത്തിയത്. വിദ്യാർഥിയുടെ ബാഗിൽ പിസ്റ്റൽ കണ്ടെത്തിയ വിവരം സ്കൂൾ അധികൃതരാണ് പൊലീസിനെ അറിയിച്ചത്.

കുട്ടിയുടെ പിതാവിന്‍റെ പേരിലാണ് പിസ്റ്റലിന്‍റെ ലൈസൻസ് ഉള്ളതെന്നും ഏതാനും മാസങ്ങൾക്ക് മുമ്പ് പിതാവ് മരണപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി.

പിസ്റ്റലിന്‍റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school boypistolDelhi police
News Summary - Delhi police recover pistol from school bag of 10-year-old boy in Najafgarh
Next Story