ഗുസ്തി താരങ്ങൾക്കെതിരെ കലാപ ശ്രമത്തിന് കേസ്
text_fieldsന്യൂഡൽഹി: ജന്തർ മന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരെ കേസ്. സമരത്തിന് നേതൃത്വം നൽകുന്ന വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംങ് പൂനിയ എന്നിവരുൾപ്പെഝടെയുള്ള താരങ്ങൾക്കെതിരെയാണ് വിവിധ ഐ.പി.സി സെക്ഷനുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചില താരങ്ങൾ രാത്രി പ്രതിഷേധത്തിനായി ജന്തർ മന്തറിലേക്ക് വന്നിരുന്നു. അവർക്ക് അനുമതി നിഷേധിക്കുകയും തിരിച്ചയക്കുകയും ചെയ്തു -ഡൽഹി പൊലീസ് പറഞ്ഞു.
ഗുസ്തി താരങ്ങൾ പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാർച്ച് നടത്തിയതിന് കസ്റ്റഡിയിലായതിനു പിന്നാലെയാണ് താരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലെടുത്ത താരങ്ങളെ പൊലീസ് പിന്നീട് വിട്ടയച്ചു.
ഒരു പുതിയ ചരിത്രം രചിക്കുന്നുവെന്നാണ് കേസ് രജിസ്റ്റർ ചെയ്തതിനെ കുറിച്ച് വിനേഷ് ഫോഗട്ട് പ്രതികരിച്ചത്.
ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് ഏഴു ദിവസങ്ങളെടുത്തു. എന്നാൽ സമാധാനപരമായി സമരം ചെയ്ത ഞങ്ങൾക്കെതിരെ കേസെടുക്കാർ ഏഴുമണിക്കൂർ പോലും വേണ്ടി വന്നില്ല. രാജ്യം ഏകാധിപത്യത്തിലേക്ക് വഴുതി വീഴുകയാണോ? സർക്കാർ അവരുടെ കായിക താരങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ലോകം മുഴുവൻ കാണുന്നുണ്ട്. പുതിയ ചരിത്രം എഴുതപ്പെടുകയാണ്. -വിനേഷ് ഫോഗട്ട് ട്വിറ്ററിൽ കുറിച്ചു.
ഇന്നശല പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിച്ചതിന്റെ പേരിൽ ബജ്റംങ്പൂനിയ ഉൾപ്പെടെയുള്ള താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തങ്ങളുടെത് സമാധാനപരമായ സമരമാണെന്നും അതിന് തങ്ങൾക്ക് അവകാശമുണ്ടെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു.
ഴെപാലീസ് എന്നെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഒന്നും പറയുന്നില്ല. ഞാൻ എനെതങ്കിലും കുറ്റം ചെയ്തോ? ബ്രിജ് ഭൂഷനെയാണ് ജയിലിലിടേണ്ടത്. ഞങ്ങളെ എന്തുകൊണ്ടാണ് ജയിലിലാക്കിയിരിക്കുന്നത്? - എന്ന് പൂനിയ ട്വിറ്ററിൽ കുറിച്ചു. ബജ്റംങ് പൂനിയയെ രാത്രി വൈകി ഒരു മണിക്ക് ശേഷമാണ് കസ്റ്റഡിയിൽ നിന്ന് വിട്ടത്.
വീണ്ടും സമരം ആരംഭിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കി. അതിനിടെ, ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ജന്തർ മന്തറിലെ സമരവേദി ഡൽഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. സമരത്തിന് ഇനി പൊലീസ് അനുമതി നൽകിയേക്കില്ലെന്നാണ് സൂചന.
ഗുസ്തി താരങ്ങൾക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സി.പി.എം നേതാവ് സുഭാഷിണി അലി, ആനി രാജ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.