ഞാനായിരുന്നെങ്കിൽ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യും -ഡൽഹി പൊലീസ് മുൻ മേധാവി
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കലാപം തടയുന്നതിൽ പരാജയപ്പെട്ട പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി പൊലീസ് മ ുൻ മേധാവി അജയ് ശർമ. ഡൽഹി പൊലിസിെൻറ തലപ്പത്ത് ഇപ്പോൾ ഞാനായിരുന്നെങ്കിൽ അനുരാഗ് താക്കൂറിനെയും പർവേശ് വെർമയെയും കപിൽ മിശ്രയെയും ഉടൻ അറസ്റ്റ് ചെയ്യുമായിരുന്നെന്നും അജയ് ശർമ തുറന്നടിച്ചു.
ഡൽഹി പൊലീസ് വർഗീയതക്ക് കൂട്ടുനിൽക്കുന്നതിൽ ആശങ്കയുണ്ട്. ഡൽഹി പൊലീസിനുമുന്നിലുണ്ടായിരുന്നത് അഗ്നിപരീക്ഷയാണ് എന്നതിൽ തർക്കമില്ല. പക്ഷേ അതിൽ അവർ പരാജയപ്പെട്ടു. പൊലീസിെൻറ പ്രൊഫഷണലിസത്തിെൻറ അഭാവമാണ് പ്രധാനപ്രശ്നമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തോടും ശർമ യോജിച്ചു.
ഡൽഹി വടക്കുകിഴക്കൻ മേഖലയിലെ ഡി.സി.പി വേദ് പ്രകാശ് സൂര്യക്കെതിരെയും ശർമ ആഞ്ഞടിച്ചു. കപിൽ മിശ്ര വിദ്വേഷ പ്രസംഗം നടത്തുേമ്പാൾ വേദ്പ്രകാശ് അരികിലുണ്ടായിരുന്നു. പേക്ഷ തടുക്കാനായി ഒന്നും ചെയ്തില്ല. ഇത് കൃത്യവിലോപമാണ്. വേദ്പ്രകാശിൽ നിന്നും വിശദീകരണം ചോദിക്കണം. അത് തൃപ്തികരമല്ലെങ്കിൽ സസ്പെൻഡ് ചെയ്യണമെന്നും ശർമ അഭിപ്രായപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ പൊലീസിെൻറ വർഗീയത വ്യക്തമാണ്. കലാപകാരികൾ കടകൾ തീവെക്കുേമ്പാൾ പൊലീസ് മുസ്ലീംകളെ ലാത്തികൊണ്ടടിച്ച് ദേശീയ ഗാനം ചൊല്ലിക്കുകയാണ്. സമീപകാലങ്ങളിലായി ഡൽഹി പൊലീസിന് മോശം സമയമാണ്. ജാമിഅ മില്ലിയ, ജെ.എൻ.യു സംഭവങ്ങളും കൈകാര്യം ചെയ്യുന്നതിൽ പൊലീസ് പരാജപ്പെട്ടു.
ഓൺലൈൻ മാധ്യമമായ ദി വയറിന് വേണ്ടി കരൺഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് അജയ് ശർമ തെൻറ അഭിപ്രായം തുറന്നടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.