ചീഫ് സെക്രട്ടറിയെ മർദിച്ച കേസ്: മുഖ്യമന്ത്രിയുടെ വസതിയിൽ ഡൽഹി പൊലീസിെൻറ പരിശോധന
text_fieldsന്യുഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എമാർ ചീഫ് സെക്രട്ടറിെയ മർദിച്ചുവെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ സിവിൽ ലൈൻസിലെ വസതിയിൽ െപാലീസ് പരിശോധന നടത്തി. പി.ഡബ്ല്യു.ഡിയിൽ നിന്ന് സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് മുഖ്യമന്ത്രിയുടെ വസതിയിൽ െപാലീസ് പരിശോധന സംഘടിപ്പിച്ചത്.
മുഖ്യമന്ത്രിയുെട വസതിയിൽ നടന്ന യോഗത്തിനിടെ എം.എൽ.എമാരായ അമാനത്തുല്ല ഖാനും പ്രകാശ് ജർവാളും മർദിച്ചുവെന്നാണ് ചീഫ് സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ രണ്ട് എം.എൽ.എമാെരയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആദ്യമായാണ് ഡൽഹി െപാലീസ് മുഖ്യമന്ത്രിയുടെ വസതിയിൽ പരിശോധന നടത്തുന്നത്. കേസന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾക്ക് വളരെ പ്രധാന്യമുള്ളതിനാലാണ് മുഖ്യമന്ത്രിയുടെ വസതിയിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. നോർത് ഡിസ്ട്രിക്ട് അഡീഷണൽ ഡി.സി.പി ഹരേന്ദ്ര സിങ്ങും ഡൽഹി െപാലീസ് കമീഷണർ അമൂല്യ പട്നായിക്കും തമ്മിൽ നിരവധി തവണ കൂിടക്കാഴ്ച നടത്തിയാണ് പരിശോധന നടത്താൻ തീരുമാനമായത്.
നോർത് ഡിസ്ട്രി്ക്ടിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നുമായി 150 ഒാളം പൊലീസുകാരാണ് പരിശോധനക്കായി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്.
പി.ഡബ്ല്യു.ഡിയിൽ വസതിയുടെ പ്രധാന ഗേറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രമാണുള്ളത്. ആ ദൃശ്യങ്ങളിൽ ചീഫ് സെക്രട്ടറി അൻഷു പ്രകാശ് വസതിയിലേക്ക് പ്രവേശിക്കുന്നതും പുറത്തു പോകുന്നതും മാത്രമേയുള്ളൂ. ദൃശ്യങ്ങൾ ലഭിച്ചാൽ അവ പരിശോധിച്ച് പ്രകാശിെൻറ അവസ്ഥ എങ്ങനെയായിരുന്നുവെന്ന് മനസിലാക്കാമെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.