Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi Police starts removing barricades along Tikri border
cancel
Homechevron_rightNewschevron_rightIndiachevron_rightടിക്​രി...

ടിക്​രി അതിർത്തിയിൽനിന്ന്​ ബാരിക്കേഡുകൾ നീക്കി ഡൽഹി പൊലീസ്​; നടപടി സുപ്രീംകോടതി വിമർശനത്തിന്​ പിന്നാലെ

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുന്ന ടിക്​രി അതിർത്തിയിൽ നിന്ന്​ ബാരിക്കേഡുകൾ നീക്കി പൊലീസ്​. പത്തുമാസം മുമ്പ്​ കർഷക മാർച്ച്​ തടയുന്നതിനായി പൊലീസ്​ സ്​ഥാപിച്ച ബാരിക്കേഡുകളാണ്​ എടുത്തുമാറ്റുന്നത്​.

വ്യാഴാഴ്​ച രാവിലെ വലിയ ക്രെയിനുകൾ ബാരിക്കേഡുകൾ നീക്കുന്ന ജോലി ആരംഭിച്ചു. ബാരിക്കേഡുകൾ പൂർണമായും നീക്കുന്നതോടെ ഡൽഹി -ബഹദൂർഗഡ്​ പാത യാത്രക്കാർക്കായി തുറന്നുനൽകാനാകും.

ദിവസങ്ങൾക്ക്​ മുമ്പ്​ റോഡ്​ തടസപ്പെടുത്തരുതെന്ന്​ കർഷക സംഘടനകളോട്​ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സമരം ചെയ്യാൻ അവകാശം ഉണ്ടെങ്കിലും റോഡ്​ തടയാൻ അധികാരമില്ല. റോഡുകൾ തടഞ്ഞ്​ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം ഇല്ലാതാക്കാൻ കർഷക സംഘടനകൾക്ക്​ എന്താണ്​ അധികാരമെന്നും കോടതി ചോദിച്ചിരുന്നു.

ഗതാഗതം പൊലീസിന്​ നിയന്ത്രിക്കാൻ സാധിക്കുമെന്നും അവർക്ക്​ കഴിയില്ലെങ്കിൽ ജന്തർമന്തറിലേക്കോ രാംലീല ​മൈതാനത്തേക്കോ സമരം മാറ്റാൻ അനുവദിക്കണമെന്നും സംയുക്ത കിസാൻ മോർച്ച കോടതിയോട്​ അഭ്യർഥിച്ചിരുന്നു.

നാലാഴ്ചക്കകം മറുപടി നൽകണമെന്നും കോടതി കർഷക നേതാക്കളോട്​ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ ഏഴിന്​ കേസ്​ വീണ്ടും പരിഗണിക്കും. സമരം നടത്തുന്നവരെ റോഡിൽനിന്ന്​ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജിയിലായിരുന്നു സു​പ്രീംകോടതിയുടെ വിമർശനം.

പഞ്ചാബ്​, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്​ഥാനങ്ങളിലെ കർഷകരാണ്​ 11 മാസമായി ഡൽഹിയിലെ അതിർത്തിയിൽ പ്രക്ഷോഭം തുടരുന്നത്​. കേന്ദ്രത്തിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ്​ പ്രക്ഷോഭം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tikri borderDelhi Police
News Summary - Delhi Police starts removing barricades along Tikri border
Next Story