ദുരിതാശ്വാസത്തെയും വേട്ടയാടി ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ആസൂത്രിത വർഗീയ ആക്രമണങ്ങൾക്കും ഏകപക്ഷീയ അറസ്റ്റുകൾക്കും കേസുകൾക ്കും ആരോപണവിധേയരായ ഡൽഹി പൊലീസ്, ഇരകൾക്കിടയിൽ ദുരിതാശ്വാസ- സേവന പ്രവർത്തനങ് ങൾക്കിറങ്ങിയവരെ വേട്ടയാടാനും രംഗത്ത്. ഞായറാഴ്ച ചാന്ദ്ബാഗിൽ ദുരിതാശ്വാസ വിതര ണ- പുനരധിവാസ ആവശ്യത്തിനായി സർവേക്കെത്തിയ ആറു മലയാളി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് അഭിഭാഷകരും എം.എൽ.എയും ഇടപെട്ടതിനൊടുവിലാണ് ഇവരെ വിട്ടയച്ചത്.
ഡൽഹി സർക്കാർ അടക്കം ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഇരകൾക്ക് സഹായമെത്തിക്കാൻ ഡൽഹിയിൽനിന്നും പുറത്തുനിന്നുമെല്ലാം എത്തിയ സന്നദ്ധസംഘടനാ പ്രവർത്തകരെയാണ് പൊലീസ് ലക്ഷ്യമിട്ടത്. ചിലരെ തടഞ്ഞ് തിരിച്ചയക്കുകയും ക്യാമ്പുകളിൽ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ശനിയാഴ്ച ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയവരെ തടഞ്ഞ് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ട സംഭവത്തിന് പിറകെയാണ്, ഞായറാഴ്ച രാവിലെ 11ന് ചാന്ദ്ബാഗിലേക്ക് പുറപ്പെട്ട വിദ്യാർഥികളെ പിടികൂടിയത്.
ഇരകളുടെ പുനരധിവാസത്തിനുള്ള ‘വിഷൻ 2026’െൻറ സർേവക്കായി ജാമിഅ മില്ലിയ സർവകലാശാലയിൽനിന്ന് ചാന്ദ്ബാഗിലേക്ക് പുറപ്പെട്ട ഷുമൈസ്, മുഖ്താർ, ബാസിത്, ഫസൽ ഹഖ്, ബാസിം, സഫ്വാൻ എന്നീ മലയാളി വിദ്യാർഥികളെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചാന്ദ്ബാഗിലേക്ക് റിക്ഷ കയറും മുമ്പ്, ‘ചിലർ വിളിച്ച് പരാതി പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് വരുന്നത്’ എന്നു പറഞ്ഞ് പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് സംഘാംഗം ഷുമൈസ് ‘മാധ്യമ’ത്തോട് പറഞ്ഞു. തങ്ങളുടെ ഉദ്ദേശ്യം അറിയിച്ചിട്ടും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നിരവധി അഭിഭാഷകരും ഒാഖ്ല എം.എൽ.എ അമാനതുല്ലാ ഖാനും ഇടപെട്ടതിനൊടുവിൽ വൈകീട്ട് മൂന്നു മണിയോടെയാണ് വിദ്യാർഥികളെ വിട്ടയച്ചത്. ശനിയാഴ്ച കബീർ നഗറിൽ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പൊലീസ് തടഞ്ഞിരുന്നു.
പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കാതെ ഒരു ദുരിതാശ്വാസവും പറ്റില്ലെന്നായിരുന്നു പൊലീസ് വാദം.
മുസ്തഫാബാദ് ഇൗദ്ഗാഹിൽ സന്നദ്ധ സംഘടനകൾ ഇരകൾക്കായി ആരംഭിച്ച ശേഷം ഡൽഹി വഖഫ് ബോർഡ് ഏറ്റെടുത്ത അഭയകേന്ദ്രം ഡൽഹി പൊലീസിെൻറയും കേന്ദ്ര ഏജൻസികളുടെയും നിയന്ത്രണത്തിലാണിപ്പോൾ. സഹായവുമായി വരുന്നവർ ഇവിടെയുള്ള വഖഫ് ബോർഡ് ഒാഫിസിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം.
മാധ്യമ പ്രവർത്തകർക്കും പ്രത്യേക പാസ് വേണം. ഇൗ ഒാഫിസ് ശനിയാഴ്ച തുടങ്ങിയതാണെന്നും അതുവരെ പ്രവേശനത്തിന് നിയന്ത്രണമില്ലായിരുന്നുവെന്നും ക്യാമ്പിലെ നിയമ സഹായ സെല്ലിൽ ഉണ്ടായിരുന്ന യൂത്ത്ലീഗ് നേതാവ് അഡ്വ. ഫൈസൽ ബാബു പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെടുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് അവർക്കു കുച്ചുവിലങ്ങിടാനുമുള്ള കേന്ദ്ര ഏജൻസികളുടെ നീക്കമാണിതെന്ന് ഡൽഹി നിയമ സഹായ അതോറിറ്റിക്ക് കീഴിൽ ഇരകൾക്ക് നിയമസഹായം ചെയ്യുന്ന അഡ്വ. വാസിഖ് ഖാൻ ‘മാധ്യമ’ത്തേടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.