ഡൽഹിയിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി കമ്പനികൾ. പുതുക്കിയ നിരക്കിന് മേയ് ഒന്നുമുതൽ പ്രാബല്യമുണ്ടാവും. ജൂലൈയിൽ നഗരവാസികൾക്ക് ഇതുപ്രകാരമുള്ള ബില്ല് ലഭിച്ചുതുടങ്ങി.
ബി.എസ്.ഇ.എസ് രാജധാനി പവർ ലിമിറ്റഡ് (ബി.ആർ.പി.എൽ), ബി.എസ്.ഇ.എസ് യമുന പവർ ലിമിറ്റഡ് (ബി.വൈ.പി.എൽ) എന്നീ കമ്പനികളാണ് നിലവിൽ വൈദ്യുത നിരക്ക് വർധിപ്പിച്ചത്. കിഴക്കൻ, മധ്യ ഡൽഹി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നടത്തുന്ന ബി.വൈ.പി.എൽ 6.15 ശതമാനവും ദക്ഷിണ, പടിഞ്ഞാറൻ ഡൽഹിയിൽ വൈദ്യുതി വിതരണം നടത്തുന്ന ബി.ആർ.പി.എൽ 8.75 ശതമാനവുമാണ് വർധിപ്പിച്ചത്.
പവർ പർച്ചേസ് അഡ്ജസ്റ്റ്‌മെൻറ് കോസ്റ്റ് (പി.പി.എസി) പ്രകാരമാണ് നിരക്ക് വർധനയെന്ന് കമ്പനികൾ അറിയിച്ചു. ഉൽപ്പാദകരിൽ നിന്ന് വൈദ്യുതി വാങ്ങി വിതരണത്തിനെത്തിക്കുമ്പോൾ ചിലവിലുണ്ടാകുന്ന വ്യത്യാസമാണ് ഇത്തരത്തിൽ ക്രമപ്പെടുത്തുന്നതെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു.
മറ്റൊരു വിതരണക്കമ്പനിയായ ടാറ്റ പവർ ഡൽഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് നിരക്ക് വർധിപ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.