സ്വകാര്യ സ്ഥാപനത്തിൽ നിന്നും 23 ലക്ഷം തട്ടിയ കേസിൽ തൊഴിലാളി അറസ്റ്റിൽ
text_fieldsഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും 23 ലക്ഷം രൂപ തട്ടിയ കേസിൽ തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ നാൻഹെ ലാൽ ആണ് പിടിയിതായത്. കമ്പനി മേധാവി മുനീഷ് സൻഗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 21 ലക്ഷം രൂപ ഇയാളിൽ നിന്നും പിടികൂടിയതായി മുണ്ട്ക പൊലീസ് അറിയിച്ചു.
വിവിധയിടങ്ങളിൽ നിന്നും ശേഖരിക്കാൻ ഏൽപ്പിച്ച 23ലക്ഷം രൂപയുമായി നാൻഹെ ലാൽ കടന്നുവെന്ന ആരോപണവുമായി ജനുവരി 29നാണ് മുനീഷ് സൻഗാർ മുണ്ട്ക പൊലീസിനെ സമീപിക്കുന്നത്. 23 ലക്ഷം രൂപ ചാന്ദിനി ചൗകിൽ നിന്നും ശേഖരിച്ച പ്രതി പണം തൊഴിലുടമയെ ഏൽപ്പിക്കാതെ കടന്നു കളയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 408ാം വകുപ്പ് പ്രകാരം മുണ്ട്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രതി താമസിച്ചിരുന്ന രോഹിണിയിലെ വീട്ടിലെത്തി പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സ്വദേശമായ യു.പിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. തുടരന്വേഷണത്തിൽ ഡൽഹിയിൽ നിന്ന് വ്യാഴാഴ്ച്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.