ദീപാവലി ആഘോഷം; ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം 'റെഡ് സിഗ്നലിൽ'
text_fieldsന്യൂഡൽഹി: ദീപാവലി ആഘോഷം തുടരുന്നതിനിടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിൽ. നാലുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് അന്തരീക്ഷ മലിനീകരണം.
മണിക്കൂറിൽ 25 കിലോമീറ്ററാണ് ഇവിടത്തെ കാറ്റിെൻറ വേഗത. ചെറിയ രീതിയിൽ മഴ പെയ്തതും ഡൽഹിക്ക് ആശ്വാസമേകി. ഒരാഴ്ചയായി ഏറ്റവും ഉയർന്ന നിലയിലായിരുന്നു ഡൽഹിയിലെ മലിനീകരണതോത്. ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതും മറ്റും മലിനീകരണത്തിെൻറ ആക്കം കൂട്ടി.
ഉയർന്ന മലിനീകരണതോത് ഹൃദയ -ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവരുടെ മരണത്തിന് വരെ കാരണമായേക്കാം. അന്തരീക്ഷ മലിനീകരണത്തിെൻറ സുരക്ഷിത പരിധി കഴിഞ്ഞതിനാൽതന്നെ ഡൽഹിയിൽ അടിയന്തരസാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് വിലയിരുത്തൽ.
ദീപാവലിയോട് അനുബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും വിലക്കിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ പടക്കം പൊട്ടിക്കുകയായിരുന്നു.
നവംബർ 30വരെ പടക്കങ്ങളുടെയും മറ്റും വിൽപ്പന പൂർണമായി നിരോധിച്ച് തിങ്കളാഴ്ച വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.