മരണത്തിൽ വിറങ്ങലിച്ച് ഡൽഹി; 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന മരണനിരക്ക്
text_fieldsന്യൂഡൽഹി: രാജ്യത്ത് കൊറോണ ൈവറസ് രണ്ടാം തരംഗത്തിൽ വിറച്ച് ഡൽഹി. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്.
മരണനിരക്ക് ഉയർന്നതോടെ ഡൽഹിയിലെ ശ്മശാനങ്ങൾക്ക് പുറത്ത് മൃതദേഹം ദഹിപ്പിക്കാനെത്തിയവരുടെ നീണ്ട നിരയാണ്. അടിയന്തരമായി കൂടുതൽ സൗകര്യമേർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ.
മധ്യ ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ ദിവസവും 75ഓളം മൃതദേഹങ്ങളാണ് സംസ്കരിക്കുന്നത്. നേരത്തേ ഇത് 15 മുതൽ 20 വരെയായിരുന്നു. ഇപ്പോൾ ഇരട്ടിയിലും അധികമായി. അതിനാൽ േടാക്കൺ സംവിധാനം ഏർപ്പെടുത്തിയതായി ശ്മശാന നടത്തിപ്പുകാരനായ മനീഷ് പറയുന്നു.
ഓക്സിജൻ ക്ഷാമമാണ് ഡൽഹി നേരിടുന്ന പ്രതിസന്ധിക്ക് കാരണം. മിക്ക ആശുപത്രികളിലും രോഗികളെകൊണ്ട് നിറഞ്ഞതോടെ ഓക്സിജൻ ക്ഷാമം രൂക്ഷമായി. 24 മണിക്കൂറിനിടെ 24,235 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 33 ശതമാനമായി ഉയർന്നു. 97,977പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
രാജ്യത്ത് നാളെ മുതൽ 18 വയസുവരെയുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കും. അടുത്ത ഘട്ട വാക്സിനേഷൻ ആരംഭിക്കാൻ മതിയായ വാക്സിനുകൾ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. വാക്സിൻ നിർമാതാക്കളുമായി കരാറിൽ ഏർപ്പെട്ടതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.