കോവിഡ് മരണമില്ലാതെ ഡൽഹി; പത്ത് മാസത്തിനിടെ ഇതാദ്യം
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് ആശ്വാസത്തിെൻറ ദിനമായിരുന്നു ചൊവ്വാഴ്ച. 24 മണിക്കൂറിനുള്ളിൽ ഒറ്റ കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസം. പത്ത് മാസത്തിനിടെ ആദ്യമായാണ് കോവിഡ് മൂലമുള്ള മരണമില്ലാത്ത ദിനത്തിന് ഡൽഹി സാക്ഷ്യം വഹിക്കുന്നത്.
ഡൽഹി സർക്കാറിെൻറ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ഡൽഹിയിൽ 100 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 144 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ഡൽഹിയിൽ ഇതുവരെ 6,36,260 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,24,326 പേർ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 10,882 പേരാണ് തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
നിലവിൽ 1,052 പേർ ചികിത്സയിലാണ്. ഇതിൽ 441 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. ഡൽഹിയിലെ കോവിഡ് മുക്തി നിരക്ക് 98.12 ആയി ഉയർന്നിട്ടുണ്ട്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തലസ്ഥാന നഗരിയിൽ 950 സ്ഥലങ്ങൾ നിലവിൽ കണ്ടൈൻമെൻറ് സോണുകളാണ്.
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,410 കോവിഡ് പരിശോധനകളാണ് നടന്നത്. ഇതിൽ 31,300 എണ്ണം ആർ.ടി.പി.സി.ആർ പരിശോധനയും 25,110 എണ്ണം ആൻറിജൻ പരിശോധനയുമാണ്. ഇതുവരെ ആകെ 1,12,56,961 കോവിഡ് പരിശോധനകളാണ് ഡൽഹിയിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.