നീചനായ മനുഷ്യാ... ഉറക്കം വരുന്നുണ്ടോ നിനക്ക്?
text_fieldsഡൽഹി: ‘‘നീചനായ മനുഷ്യാ..ഉറക്കം വരുന്നുണ്ടോ നിനക്ക്? കലാപത്തിന് ആഹ്വാനം ചെയ്തുള്ള നിെൻറ പ്രസ്താവനകള ുടെ ഫലമായി മൂന്നു മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിരിക്കുന്നു. കുറച്ചുനാളുകൾക്ക് മുമ്പുവരെ മോദിജിയെ ഐ.എസ്.ഐ ഏജൻറ ് എന്നു പറഞ്ഞുകൊണ്ടിരുന്നയാളാണ് താങ്കൾ. ഇപ്പോൾ ഇതൊെക്ക ചെയ്തുകൂട്ടുന്നത് കാണുേമ്പാൾ ചോദിക്കുകയാണ ്, ആരുടെ ഏജൻറാണ് നീ? നീ പറഞ്ഞാലുമില്ലെങ്കിലും എല്ലാവർക്കും അതറിയാം.’’ -ഡൽഹിയിൽ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരെ പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിശർ ശർമ ട്വിറ്ററിൽ കുറിച്ചതാണിത്.
ക ൂടുമാറി കഴിഞ്ഞവർഷം ബി.ജെ.പിയിലെത്തിയ കപിൽ മിശ്ര സമീപകാലത്ത് കടുത്ത വർഗീയ പ്രസ്താവനകൾ നടത്തി സംഘ്പരിവാർ നേ തൃത്വത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഡൽഹിയിൽ അക്രമ സംഭവങ്ങൾ പടരവെ, 39കാരനായ ഈ വിദ്വേഷപ്രചാരകൻ പ്രതിക്കൂട്ടിലാണ്. കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത ഇയാൾക്കെതിരെ കേസെടുക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നുകഴിഞ്ഞു.
കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് കലാപത്തിന് ആഹ്വാനം ചെയ്തുള്ള പ്രസ്താവനകൾ. അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് തിരിച്ചുപോകുന്നതുവരെ സമാധാനം പാലിക്കുമെന്നും അതുകഴിഞ്ഞാൽ പൊലീസ് പറയുന്നത് കേൾക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടാവില്ലെന്നുമായിരുന്നു മിശ്രയുടെ പ്രസ്താവന.
'പൊലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നൽകുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ ട്രംപ് മടങ്ങിപ്പോകും. അതുവരെ ഞങ്ങൾ സംയമനം പാലിക്കും. അതിനുശേഷം അനുനയനീക്കവുമായി പൊലീസ് വന്നാൽ, നിങ്ങൾ പറയുന്നത് കേൾക്കാനുള്ള ബാധ്യത ഞങ്ങൾക്കുണ്ടാവില്ല.’ എന്നാൽ, ട്രംപ് തിരിച്ചുപോകാൻ കാത്തുനിൽക്കാതെ തന്നെ മിശ്രയും കൂട്ടരും കലാപത്തിറനിങ്ങുകയായിരുന്നു.
ആരാണ് കപിൽ മിശ്ര?
ആം ആദ്മി പാർട്ടി നേതാവായിരുന്ന കപിൽ മിശ്ര ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ സർക്കാറിൽ ജല വിഭവ വകുപ്പ് മന്ത്രിയായിരുന്നു. തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കെജ്രിവാൾ ഇയാളെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി. മുൻ സോഷ്യലിസ്റ്റ് നേതാവ് രാമേശ്വർ മിശ്രയുെടയുടെയും ഡൽഹി കോർപറേഷനിലെ ബി.ജെ.പി കൗൺസിലറായിരുന്ന അന്നപൂർണ മിശ്രയുടെയും മകനാണിയാൾ.
ഹിന്ദുത്വവാദിയായ മിശ്ര, എ.എ.പി അംഗമായിരിക്കേ ബി.ജെ.പി അനുഭാവികളുടെ വേദികളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. 2019 ആഗസ്റ്റ് 17നാണ് ബി.ജെ.പിയിൽ ഔദ്യോഗികമായി അംഗത്വമെടുക്കുന്നത്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലാണ് മത്സരമെന്ന വിവാദ പ്രസ്താവന നടത്തിയ കപിലിനെ തെരഞ്ഞെടുപ്പ് കമീഷൻ രണ്ടു ദിവസം പ്രചാരണത്തിൽനിന്ന് വിലക്കിയിരുന്നു. ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിച്ച കപിൽ മിശ്രക്ക് വൻ തോൽവിയായിരുന്നു ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.