നൂറിലേറെ മനുഷ്യർക്ക് വീടിെൻറ വാതിൽ തുറന്ന് 15കാരൻ
text_fieldsന്യൂഡൽഹി: ‘ഇവർ ഇരുവരും എന്നെ അഭിമാനിയാക്കി’; ഫുർഖാൻ മാലിെൻറ മുഖത്ത് സ്വന്തം മക്ക ളെക്കുറിച്ച് നിർവൃതിയുടെ തിളക്കം. സംഘ്പരിവാർ ഭീകരത താണ്ഡവമാടിയ ശിവ് വിഹാറിൽനി ന്ന് എല്ലാം ഇെട്ടറിഞ്ഞ് ഒാടിയ നൂറോളം ആളുകൾക്ക് വീടിെൻറ വാതിൽ തുറന്നുകൊടുത്ത 15കാരൻ കൈഫിനെയും സഹോദരി സനയെയും കുറിച്ച് പറഞ്ഞാണ് മാലിക് വികാരാധീനനായത്.
ഉടുതുണിക്ക് മറുതുണിപോലും എടുക്കാനാവാതെ എങ്ങോെട്ടന്നില്ലാതെ ഒാടിയവരെ തങ്ങളുടെ മൂന്നുനില വീട്ടിലേക്ക് ഇവർ വിളിച്ചുകയറ്റുകയായിരുന്നു. ഫുർഖാനും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ല. മുസ്ലിം വീടുകൾ കുറവായതിനാൽ എല്ലാം ഉപേക്ഷിച്ചുപോകാനേ ശിവ് വിഹാറിലുള്ളവർക്ക് കഴിഞ്ഞുള്ളൂ. പലരെയും സമീപത്തുള്ള ഹിന്ദുകുടുംബങ്ങളാണ് രക്ഷിച്ചത്. എന്നാൽ, ഭീഷണി ഭയന്ന് അവരും ശിവ് വിഹാർ വിട്ട് സമീപത്തെ മുസ്ലിം ഭൂരിപക്ഷ മേഖലയായ ചമൻപാർക്കിലേക്ക് ഒാടുകയായിരുന്നു.
വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും ചികിത്സയും കൈഫ് ലഭ്യമാക്കുന്നുണ്ട്. ആഴ്ച ഒന്നു പിന്നിട്ടിട്ടും തിരിച്ചുപോകാൻ ഒരുങ്ങുന്നവരെ തടയുകയാണ് കൈഫ്. സുരക്ഷ ലഭ്യമാവാതെ ശിവ് വിഹാറിൽ എത്തിയാൽ ഇനിയും ഇവർ ആക്രമിക്കപ്പെടുെമന്ന് കൈഫിനറിയാം. ‘ആദ്യദിനം 700 ആളുകൾ ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നു. അധികപേർക്കും ഉടുത്തതുണി മാറാൻപോലും ഉണ്ടായിരുന്നില്ല. പുലരും വരെ പാകം ചെയ്തിട്ടും എല്ലാവർക്കും ഭക്ഷണം നൽകാനായില്ല.
രാവിലെ അയൽ വീടുകളിലുള്ളവർ ബാക്കിയുള്ളവരെ അേങ്ങാട്ടുകൊണ്ടുപോയി. ഭക്ഷണവും വസ്ത്രവും അയൽവാസികളടക്കം ഇടപെട്ട് ലഭ്യമാക്കി’ -സന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.