ഡൽഹി വംശീയാക്രമണം: 16 ആർ.എസ്.എസുകാർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാക്രമണത്തിലെ പ്രതികളായ 16 ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചക്കിടെയാണ് ഇവരെ ഭജന്‍പുര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഇരയായ പർവേശ് എന്നയാൾ മാർച്ച് 19ന് നൽകിയ പരാതിയിലാണ് അറസ്റ്റ്. പർവേശിെൻറ പിതാവ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഫെബ്രുവരി 24 ഉച്ചയോടെ പെട്രോള്‍ ബോംബ്, തോക്ക്, വാൾ, ഇരുമ്പ് ദണ്ഡ്, ലാത്തി തുടങ്ങിയ ആയുധങ്ങളുമായി എത്തിയ ഒരുസംഘം കപിൽ മിശ്ര സിന്ദാബാദ്, മുല്ല മുർദാബാദ്, ഗോലീ മാരോ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തങ്ങളുടെ അന്വേഷണത്തിൽ 16 പേരും ആർ.എസ്.എസുകാരാണെന്ന് വ്യക്തമായതായി ‘ദ ക്വിൻറ്’ റിപ്പോർട്ട് ചെയ്തു. പ്രതികളുടെ പ്രതികരണങ്ങളും ക്വിൻറ് റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.