ആയിശ എന്ന അഭയാർഥി
text_fieldsന്യൂഡൽഹി: ആറു വയസ്സുകാരി ആയിശ കൺമിഴിച്ചു നിൽപാണ്. ആ കൊച്ചുകണ്ണുകളിൽ ആധി ആളുന്ന ുണ്ട്. ഭജൻപുര ചൗക്കിലെ രണ്ടുനില കെട്ടിടം കത്തിക്കരിഞ്ഞേപ്പാൾ, മറ്റെല്ലാറ്റിനുമൊ പ്പം ആ ഒന്നാം ക്ലാസുകാരിക്ക് പഠിക്കാനുള്ള പുസ്തകങ്ങളും വെണ്ണീറായി.
സംഘർഷത്തി െൻറ കാർമേഘങ്ങൾ നീങ്ങുേമ്പാൾ, സ്കൂളിൽ പോകാൻ ഉടുതുണിക്ക് മറുതുണിയില്ല. ആയിശയു ടെ മാതാവ് സബീനയോടും ഡ്രൈവറായ പിതാവ് ഷാഫിയോടും ആരും പൗരത്വരേഖകൾ ചോദിക്കരുത്. അവരുടെ പക്കൽ അതൊന്നുമില്ല. റേഷൻകാർഡ് അടക്കം എല്ലാം വെന്തെരിഞ്ഞ് പൊടുന്നനെ അവർ അഭയാർഥികളായി മാറിയിരിക്കുന്നു. ഭജൻപുരയിലെ കെട്ടിടങ്ങൾ തിരഞ്ഞു കത്തിച്ചവർ ആ കുടുംബത്തിന് ബാക്കിവെച്ചത് മുകളിൽ ആകാശം; താഴെ ഭൂമി.
ഏതാനും ദിവസങ്ങൾകൊണ്ട് ആ കൊച്ചുകുടുംബത്തിെൻറ ജീവിതം കീഴ്മേൽ മറിഞ്ഞുപോയിരിക്കുന്നു. എങ്ങോട്ടു പോകണം? ഇനിയുള്ള ജീവിതം എങ്ങനെ? ഒരു കൂട്ടം ചോദ്യങ്ങൾ മാത്രമാണ് നീക്കിബാക്കി. രാത്രിജീവിതം അകലെയൊരു മസ്ജിദിെൻറ സൗകര്യങ്ങളിൽ. കരിമ്പുകയുടെ മണം കെട്ടിനിൽക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണ് നേരം വെളുക്കുന്നതു മുതൽ അന്തി വരെയുള്ള ജീവിതം. കണ്ണീരിൽ കുതിർന്നുനിൽക്കുന്ന ആ കുടുംബത്തിനു മുന്നിൽ കോൺഗ്രസ് എം.പി സംഘത്തിനു വാക്കുമുട്ടി. സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു സംഘം. പ്രധാനമായും മലയാളികളായ എം.പിമാരായിരുന്നു സംഘത്തിൽ.
‘രണ്ടാംതരം പൗരന്മാ’രെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിെൻറ നേർക്കാഴ്ചകളാണ് ഭജൻപുരയുെട ഉൾവഴികളിൽ. തിരക്കേറിയ ഭജൻപുര ചൗക്കിൽതന്നെയുള്ള മസ്ജിദിനും മുസ്ലിംകൾ നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കുമെല്ലാം അക്രമികൾ തീയിട്ടു-പുനരുദ്ധരിക്കാനാവാത്തവിധം. ഖജൂരി ഗലിയിലെ വീടിന് തീയിട്ടപ്പോൾ അതിനകത്തു കുടുങ്ങിയ 13കാരൻ സാദിഖ് പൊള്ളലേറ്റ കാലുമായി നിൽക്കുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് സാദിഖ് രക്ഷപ്പെട്ടത്.
ഖജൂരി ഗലിയിലെ ഫാത്വിമ മസ്ജിദ് പൂർണമായും കത്തിക്കരിഞ്ഞു. അവിടെ അടക്കം ഗ്യാസ് സിലിണ്ടർ പ്രയോഗമാണ് നടന്നത്. ഗലിയിൽ ക്രൂരത അരങ്ങേറുേമ്പാൾ രക്ഷക്കായുള്ള നിലവിളികൾ പൊലീസ് കേട്ടില്ല. അങ്ങനെ ഇടനെഞ്ചുപൊട്ടി വിതുമ്പുന്നവരുടെ കൂട്ടത്തിൽ ബി.എസ്.എഫ് ജവാനായ മുഹമ്മദ് അനീസുമുണ്ട്. വീടിനു മുന്നിൽ അനീസിെൻറ പേര് എഴുതിയിരുന്നത്, അക്രമികൾക്ക് വീടു കത്തിക്കാനുള്ള തെളിവായി മാറി. തൊട്ടടുത്ത ഹിന്ദു വീടുകൾ ജയ്ശ്രീറാം വിളിച്ചെത്തിയ അക്രമികൾ തൊട്ടില്ല.
ഇത്തരത്തിൽ വർഗീയ വിദ്വേഷത്തിെൻറ തീ ആളിയമർന്ന പല പ്രദേശങ്ങളിലൊന്നു മാത്രമാണ് ഭജൻപുര. തെരുവിൽ ഇടവിട്ട കടകളിൽ തീയാളിയ കരിമ്പുക. അത് മുസ്ലിംകൾ നടത്തുന്ന സ്ഥാപനങ്ങൾ. 18 വർഷം മുമ്പ് നടന്ന ഗുജറാത്ത് അതിക്രമത്തിെൻറ തനിയാവർത്തനം ഡൽഹിയിൽ അരങ്ങേറിയതിെൻറ നേർക്കാഴ്ചകൂടിയാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.