ഉമർ ഖാലിദിനും ശർജീൽ ഇമാമിനും എതിരെ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റപത്രം
text_fieldsന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കെടുത്ത വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവർക്കെതിരെ ഡൽഹി വംശഹത്യയിൽ പങ്കാളിത്തം ആരോപിച്ച് വധശിക്ഷ വരെ ലഭിക്കാവുന്ന വിവിധ യു.എ.പി.എ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു. ഡൽഹി സർക്കാർ ഉമറിനെയും ശർജീലിനെയും പ്രോസിക്യൂട്ട് ചെയ്യാൻ ഒക്ടോബറിൽ അനുമതി നൽകിയതിനെ തുടർന്നാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
ഹസനുൽ ബന്നക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ, വഞ്ചന, കൊലപാതകം, കൊലപാതക ശ്രമം, ആയുധ നിയമം, വസ്തുവഹകൾ നശിപ്പിക്കൽ, വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ തുടങ്ങി യു.എ.പി.എ നിയമത്തിനും ഇന്ത്യൻ ശിക്ഷാ നിയമത്തിനും കീഴിൽ വധശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകൾ ചാർത്തിയാണ് വിദ്യാർഥിയായ ഫൈസാൻ ഖാനുമെതിരെയും ജില്ല സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് മുമ്പാകെ 930 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഭീകര പ്രവർത്തനം, ഭീകര പ്രവർത്തനത്തിന് ഫണ്ട് ശേഖരണം, ഗൂഢാലോചന എന്നിവയാണ് യു.എ.പി.എക്കായി നിരത്തിയ കുറ്റാരോപണങ്ങൾ. മൂവർക്കുമെതിരെ രാജ്യദ്രോഹക്കുറ്റവുമുണ്ട്. ഉമർ ഖാലിദും ശർജീൽ ഇമാമും ജുഡീഷ്യൽ റിമാൻഡിൽ ജയിലിലും െഫെസാൻ ഖാൻ ജാമ്യത്തിലുമാണ്.
പിഞ്ച്റതോഡ് നേതാക്കളായ ദേവാംഗന കലിത, നടാഷ നർവൽ, ഗുൽഫിഷ ഫാത്തിമ, എസ്.ഐ.ഒ നേതാവ് ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കെതിരെ സമർപ്പിച്ച മുഖ്യകുറ്റപത്രത്തിെൻറ അനുബന്ധമാണ് ഇപ്പോൾ സമർപ്പിച്ച കുറ്റപത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.