ഉമർ ഖാലിദും താഹിർ ഹുസൈനും കലാപ സൂത്രധാരരെന്ന് കുറ്റപത്രം
text_fieldsന്യൂഡൽഹി: ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു കുറ്റപത്രം കൂടി കോടതിയിൽ സമർപ്പിച്ചു. ചാന്ദ്ഭാഗ് പ്രദേശത്ത് നടന്ന ആക്രമണത്തിൽ ജെ.എൻ.യു മുൻ വിദ്യാർഥി യൂനിയൻ നേതാവ് ഉമർ ഖാലിദ്, ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ, യുനൈറ്റഡ് എഗൈൻസ്റ്റ് ഹെയ്റ്റ് നേതാവ് ഖാലിദ് സൈഫി എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
യു.എസ് പ്രസിഡൻറ് ഡോണൽഡ് ട്രംപിെൻറ ഇന്ത്യ സന്ദർശനത്തിടെ ഡൽഹിയിൽ കലാപം സംഘടിപ്പിക്കാനായി ഉമർ ഖാലിദ്, താഹിർ ഹുസൈൻ, ഖാലിദ് സൈഫി തുടങ്ങിയവർ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്നു.
കലാപത്തിന് ഫണ്ടും സൗകര്യങ്ങളും നൽകാൻ പി.എഫ്.ഐ എന്ന സംഘടന തയാറായതിനാൽ ഫണ്ടിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്ന് യോഗത്തിൽ ഉമർ ഖാലിദ് ഗ്രൂപിന് ഉറപ്പു നൽകിയെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ചാന്ദ്ഭാഗിൽ ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ എഫ്.ഐ.ആറിലാണ് രണ്ട് കുറ്റപത്രം കൂടി സമർപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.