ഡൽഹി വംശീയാതിക്രമം; അനുബന്ധ കുറ്റപത്രത്തിൽ ആർ.എസ്.എസും
text_fieldsന്യൂഡൽഹി: ഡല്‍ഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ആർ.എസ്.എസിനെതിരെ പരാമർശം.
ഗോകുല്‍പുരി സ്വദേശി ഹാഷിം അലി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 26ന് ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഡൽഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വംശീയാതിക്രമത്തിൽ ആര്.എസ്.എസിെൻറ സഹായം ലഭിച്ചതായി െമാഴി രേഖെപ്പടുത്തിയിട്ടുള്ളത്. മുസ്ലിംകൾക്കെതിെര ആക്രമണം നടത്താൻ ഫെബ്രുവരി 25ന് 'കട്ടർ ഹിന്ദു ഏകത' എന്ന വാട്സ്ആപ് ഗ്രൂപ് നിർമിച്ചിരുന്നു. ഈ ഗ്രൂപ്പിൽ നടന്ന ചാറ്റിൽ ആർ.എസ്.എസ് പ്രവർത്തകർ തങ്ങളെ പിന്തുണക്കാൻ എത്തുമെന്ന് അംഗങ്ങളിലൊരാൾ പറയുന്നുണ്ടെന്ന് കുറ്റപത്രത്തിലുണ്ട്. മദ്റസകൾ, പള്ളികൾ എന്നിവ നശിപ്പിക്കുന്നതിനെക്കുറിച്ചും, മുസ്ലിംകളെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചും ചാറ്റുകളിൽ പറയുന്നു.
'മുസ്ലിംകൾക്ക് വീടുകൾ വാടകക്ക് നൽകരുത്', 'അവരുടെ കണ്ണുകൾ നമ്മുടെ സഹോദരിമാരിലേക്കും മക്കളിലേക്കും ഭൂമിയിലേക്കുമാണ്', 'ഇന്ന് മദ്റസ കത്തിച്ചപോലെ അവരെ എല്ലാവരെയും കത്തിക്കണം', 'അവരെ വിടരുത്, കൊല്ലണം' തുടങ്ങിയവയാണ് വാട്സ്ആപ് ചാറ്റിലുള്ളതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഹാഷിം അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ ലോകേഷ് കുമാർ സോളങ്കി, പങ്കജ് ശർമ, സമ്മിറ്റ് ചൗധരി, അങ്കിത് ചൗധരി, പ്രിൻസ്, ജതിൻ ശർമ, വിവേക് പഞ്ചാൽ, റിഷഭ് ചൗധരി, ഹിമാൻഷു താക്കൂർ എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലുണ്ട്. ഫെബ്രുവരിയിൽ നടന്ന വംശീയാതിക്രമത്തിൽ 53 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.