Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡൽഹി വം​ശഹത്യ; വൃന്ദ കാരാട്ടും ആനി രാജയും സൽമാൻ ഖുർഷിദും   കുറ്റക്കാർ
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹി വം​ശഹത്യ; വൃന്ദ...

ഡൽഹി വം​ശഹത്യ; വൃന്ദ കാരാട്ടും ആനി രാജയും സൽമാൻ ഖുർഷിദും 'കുറ്റക്കാർ'

text_fields
bookmark_border

ന്യൂഡൽഹി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്​, സി.പി.ഐ നേതാവ് ആനിരാജ, മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ മന്ത്രിയുമായ ​ സൽമാൻ ഖുർഷിദ്​ എന്നിവരെ ഡൽഹി വംശഹത്യ കേസിൽ പൊലീസ്​ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. കലാപത്തിന്​ 'ആഹ്വാനം ചെയ്​തു സംസാരിച്ചു' എന്ന്​ കാണിച്ചാണ്​ ഡൽഹി പൊലീസ്​ പ്രമുഖ രാഷ്​ട്രീയ നേതൃത്വങ്ങളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്​.

നേരത്തെ, യോഗേന്ദ്രയാദവ്, ഹര്‍ഷ് മന്ദര്‍ എന്നിവരേയും ഡൽഹി കലാപ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.ഇവര്‍ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വൃന്ദ കാരാട്ട് പ്രകോപനപരമായ രീതിയില്‍ പ്രസംഗിച്ചു എന്നും പൊലീസ്​ കുറ്റപത്രത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്​.

നേരത്തെ, ഡല്‍ഹി വംശഹത്യയിൽ പങ്കുണ്ടെന്നാരോപിച്ച് ജെ.എന്‍.യു മുന്‍ വിദ്യാർഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിന്​ പിന്നാലെ

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, ഡോക്യുമെൻററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവര്‍ക്കെതിരെയും ഡൽഹി പൊലീസ്​ കുറ്റപത്രം ചുമത്തിയിരുന്നു.

പൗരത്വ സമരത്തിനിറങ്ങിയ പിഞ്ച്‌റ തോഡ് നേതാക്കളായ ജെ.എന്‍.യുവിലെ ദേവാംഗന കലിത, നടാഷ നര്‍വല്‍, വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ഗുല്‍ഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പ്രതിയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi PoliceBrinda Karatdelhi riots
Next Story