'ഡൽഹി കലാപം ഒഴിവാക്കാൻ ഫേസ്ബുക്കിനാവുമായിരുന്നു'; അവരതിൽ ലാഭം കണ്ടെത്തിയെന്നും മുൻ ജീവനക്കാരൻ
text_fieldsഈ വർഷം ഫെബ്രുവരിയിൽ ദേശീയ തലസ്ഥാനത്ത് നടന്ന വർഗീയ കലാപം സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് വിചാരിച്ചാൽ ഒഴിവാക്കാനാവുമായിരുന്നെന്ന് മുൻ ജീവനക്കാരൻ. ജാഗ്രതയോടെയും വേഗത്തിലും പ്രവർത്തിച്ചിരുന്നെങ്കിൽ കലാപം എളുപ്പത്തിൽ ഒഴിവാക്കാമായിരുന്നെന്നും സമാധാനവും ഐക്യവും സംബന്ധിച്ച ഡൽഹി നിയമസഭാ സമിതിയുടെ മുന്നിൽ ഹാജരായ മാർക്ക് എസ് ലൂക്കീ പറഞ്ഞു.
ഡൽഹി കലാപത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമും കുറ്റവാളിയാണെന്ന നിരവധി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹിയറിങ് നടന്നത്. ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിയാണ് മുൻ ഫേസ്ബുക്ക് ഉദ്യോഗസ്ഥൻ മാർക്ക് എസ് ലൂക്കിയെ വിളിച്ചുവരുത്തിയത്. ദില്ലി കലാപം മാത്രമല്ല മ്യാൻമർ വംശഹത്യ, ശ്രീലങ്ക സാമുദായിക അതിക്രമങ്ങൾ തുടങ്ങിയവും ഫേസ്ബുക്ക് കൂടുതൽ സജീവമായും വേഗത്തിലും പ്രവർത്തിച്ചാൽ എളുപ്പത്തിൽ ഒഴിവാക്കാമെന്നും ലൂക്കി പറഞ്ഞു.
ഫേസ്ബുക്കിലുണ്ടായിരുന്ന കാലത്ത് വിവിധ കോർ ടീമുകളുമായി സജീവമായി പ്രവർത്തിച്ചിരുന്ന ആളാണ് ലൂക്കി. സമൂഹത്തിനെ ഭിന്നതയിലേക്ക് നയിക്കുന്ന കമ്പനി അങ്ങിനെ ലാഭമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് 2018 നവംബറിലാണ് അദ്ദേഹം ഫേസ്ബുക്ക് വിടുന്നത്. വിദ്വേഷപ്രചാരണങ്ങൾക്ക് കൂടുതല്‍ ഷെയറും, ലൈക്കും കമൻറുകളും കിട്ടാറുള്ളതിനാൽ അത്തരം പോസ്റ്റുകൾക്ക് റീച്ച് നല്‍കുന്നതിലൂടെ ഫേസ്ബുക്ക് ലാഭമുണ്ടാക്കുന്നുണ്ടെന്നും ലൂക്കി സമിതിക്ക് മൊഴിനല്‍കി.
ഫേസ്ബുക്കിെൻറ കമ്മ്യൂനിറ്റി മാനദണ്ഡങ്ങൾ അവർതന്നെ മിക്കപ്പോഴും ലംഘിക്കാറുണ്ടെന്നും ലൂക്കി പറയുന്നു. ഫേസ്ബുക്ക് നയമേധാവികൾ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ പലതവണ നടന്നിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഫേസ്ബുക്ക് സിഇഒ മാർക് സക്കർബർഗും ലോകമെമ്പാടുമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുമായും വിവിധതരം പങ്കാളിത്തങ്ങളുണ്ട്. പ്രത്യേക ആനുകൂല്യങ്ങൾ നേടുന്നതിന് പല പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം വിട്ടുവീഴ്ച്ചകൾക്ക് തയ്യാറാകുന്നുണ്ടെന്നും ആരോപണമുണ്ട്.
ഫേസ്ബുക്കിലെ ഉന്നത മേധാവികളുടെ നിയമന പ്രക്രിയയെക്കുറിച്ചും ലൂക്കി വെളിപ്പെടുത്തി. പബ്ലിക് പോളിസി ഹെഡ് പോലെയുള്ള വളരെ പ്രധാനപ്പെട്ട തസ്തികയിലേക്ക് നല്ല സർക്കാർ ബന്ധമുള്ള അല്ലെങ്കിൽ പ്രത്യേക രാഷ്ട്രീയ ബന്ധമുള്ള വ്യക്തികളെ നിയമിക്കാറുണ്ട്. സർക്കാർ ലോബിയിങിൽ ശക്തമായി പിടിമുറുക്കുന്നവർക്കാണ് മുൻഗണന നൽകുന്നതെന്നും ഇത് ഫേസ്ബുക്കിെൻറ നിക്ഷ്പക്ഷ നിലപാടിൽ സംശയത്തിെൻറ നിഴൽ വീഴ്ത്തുന്നതായും സമിതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.