ഡൽഹി കലാപ ഗൂഢാലോചന കേസ്: മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന് ജാമ്യം
text_fieldsന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന് ജാമ്യം. 2020ൽ നടന്ന ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇസ്രത്തിനെതിരെ കേസെടുത്തത്. 2020 ഫെബ്രുവരി 26നാണ് അവർ അറസ്റ്റിലായത്. അന്ന് മുതൽ ഇസ്രത് ജഹാൻ കസ്റ്റഡിയിൽ തുടരുകയാണ്.
അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്താണ് ഇസ്രതിന് ജാമ്യം അനുവദിച്ചത്. ഇസ്രത്തിനായി അഡ്വക്കറ്റ് പ്രദീപ് തിയോത്തിയ കോടതിയിൽ ഹാജരായി. അഡ്വക്കറ്റ് അമിത് പ്രസാദ് പ്രോസിക്യൂഷനും വേണ്ടി കോടതിയിലെത്തി. ഗൂഢാലോചന കേസിൽ ഇസ്രത് ജഹാനെതിരെ തെളിവുകളൊന്നുമില്ല. അവരെ കേസിൽ പെടുത്തുകയായിരുന്നുവെന്ന് പ്രദീപ് തിയോത്തിയ കോടതിയിൽ വാദിച്ചു.
വടക്കു-കിഴക്കൻ ഡൽഹിയിൽ 58 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിന്റെ ഗൂഢാലോചനയിൽ ഇസ്രത് ജഹാന് പങ്കുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. 700 ഓളം പേർക്ക് കലാപത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് യു.എ.പി.എ ചുമത്തിയാണ് ഇസ്രത് ജഹാനെ അറസ്റ്റ് ചെയ്തത്. 2020 ജൂണിൽ വിവാഹത്തിനായി ഇസ്രത് ജഹാന് 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ജനങ്ങൾക്കിടയിൽ ഭീതി പടർത്താനാണ് അവരുടെ ശ്രമം. അവർ ഒരു അഭിഭാഷകയും യുവരാഷ്ടീയക്കാരിയുമാണ്. മുസ്‍ലിംകൾ കുറവുള്ള വാർഡിൽ നിന്നാണ് അവർ ജയിച്ചത്. എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ആർജ്ജിക്കാൻ അവർക്ക് സാധിച്ചിരുന്നുവെന്നും ഇസ്രത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.