ഡൽഹി കലാപത്തിൽ സംഘ്പരിവാർ ലക്ഷ്യമിട്ടിരുന്നത് മുസ്ലിംകളെ മാത്രമല്ല; ദലിതരെയും
text_fieldsന്യൂഡൽഹി: ‘ദലിതരെ നിങ്ങൾ ആക്രമിക്കു, ഞങ്ങൾ ഒപ്പമുണ്ട്’- വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരിയിൽ നടന്ന കലാപത്തിൽ മുഴങ്ങിക്കേട്ട ആക്രോശങ്ങളിലൊന്നാണിത്. സംഘ്പരിവാറിെൻറ ലക്ഷ്യം മുസ്ലിംകൾ മാത്രമായിരുന്നില്ല, ദലിതരെയും അവർ ലക്ഷ്യമിട്ടിരുന്നെന്നാണ് ഇത് തെളിയിക്കുന്നത്. കലാപത്തിനിടെ ദലിതർക്കെതിരെയും മുദ്രാവാക്യം മുഴക്കിയതായി കാണിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്ത് നിരവധി പരാതികൾ ലഭിച്ചതായി ‘ദ ക്വിൻറ്’ റിപ്പോർട്ട് ചെയ്തു.
‘കപിൽ മിശ്ര, നിങ്ങൾ വടികൊണ്ട് ആക്രമിക്കൂ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. മുസ്ലിംകളെ വടികൊണ്ട് ആക്രമിക്കൂ, ജാദവ് ദലിതരെ വടികൊണ്ട് ആക്രമിക്കൂ, ഭീം ആദ്മി നേതാവ് ചന്ദ്രശേഖർ ആസാദ് രാവണെ വടികൊണ്ട് ആക്രമിക്കൂ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’ ഇതായിരുന്നു തെരുവിൽ മുഴങ്ങിയ മുദ്രാവാക്യങ്ങളിലൊന്ന്. 25ഓളം പേർ അടങ്ങിയ സംഘം ഫെബ്രുവരി 23ന് ഏകദേശം ഉച്ച രണ്ടുമണിയോടെ തെരുവിൽ തടിച്ചുകൂടുകയും മുസ്ലിംകൾക്കും ദലിതർക്കുമെതിരെ മുദ്രാവാക്യം മുഴക്കുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഇത്തരത്തിൽ ദലിത് വിരുദ്ധ മുദ്രാവാക്യം വടക്കുകിഴക്കൻ ഡൽഹിയിൽ മുഴങ്ങിയതിനെതിരെ നിരവധി പരാതികൾ ഉയരുന്നുണ്ട്. പൗരത്വ ഭേദഗതി നിയമവും മുസ്ലിംകളും മാത്രമല്ല, ദലിതരും ആക്രമണത്തിന് ഇരയായി എന്നു ചൂണ്ടിക്കാണിക്കുന്നതാണ് ഈ വിവരം. കലാപത്തിൽ പങ്കുചേർന്ന് നിഷ്ക്രിയരായി നോക്കിനിന്നെന്ന പരാതി പൊലീസുകാർക്കെതിരെയും ഉയരുന്നു.
ദലിതർക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും കൊലവിളി മുഴക്കുന്നതുമായി വിഡിയോ അടക്കം പങ്കുവെച്ചാണ് ഒരു പരാതി. തെളിവായി ചൂണ്ടിക്കാണിക്കുന്ന ഒരു വിഡിയോയിൽ ഹിന്ദുത്വ നേതാവ് രാഗിണി തിവാരി ദലിത് നേതാവിനെ വെട്ടിവീഴ്ത്തു എന്നു പറയുന്നത് കേൾക്കാം.
മാർച്ച് 17ന് ദയാൽപൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി യമുന വിഹാറിൽ താമസിക്കുന്ന ഒരു വ്യക്തിയുടേതായിരുന്നു. ഫെബ്രുവരി രണ്ടിന് കലാപകാരികൾ കത്തിച്ച പന്തലിൽ അംബേദ്കറിെൻറ ചിത്രവുമായെത്തിയ വനിത പ്രതിഷേധക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഏകദേശം ഒരുമണിയോടെ മോഹൻ നഴ്സിങ് ഹോമിെൻറ മുകളിൽ എത്തിയ ഉടമസ്ഥനും കൂട്ടരുമെത്തി വെടിയുതിർക്കുകയും പെല്ലറ്റുകൾ പ്രയോഗിക്കുകയുമായിരുന്നു. കൂടാതെ വനിതകളെ ആക്രമിക്കുകയും തള്ളിയിടുകയും അംബേദ്കറിെൻറ പ്രതിമ ദൂരേക്ക് വലിച്ചെറിയുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ആൾക്കൂട്ടം വടിയും കുപ്പികളും കല്ലും ഉപയോഗിച്ച് ദലിത് വിഭാഗത്തിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
മേയ് ആറിന് ലഭിച്ച ഡൽഹി െപാലീസ് ആസ്ഥാനത്ത് ലഭിച്ച ബാബർപുർ സ്വദേശിയുടെ പരാതിയിലും ദലിതരെയും ലക്ഷ്യമിട്ടതായി വ്യക്തമാകും. കലാപത്തിനെതിെര ബാബാ സാേഹബ് അംബേദ്കറുടെ മുദ്രാവാക്യം വിളിച്ചതിന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. അംബേദ്കറുടെ പേര് പറയുതെന്നും മുദ്രാവാക്യം വിളിക്കരുതെന്നും കലാപകാരികൾ ഭീഷണിപ്പെടുത്തിയതായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.