സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുമതി നൽകില്ലെന്ന് ഡൽഹി സർക്കാർ. ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കന്ന കർഷകരെ കസ്റ്റഡിയിലെടുത്ത് പാർപ്പിക്കാൻ സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് ഡൽഹി സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ന്യായമായ ആവശ്യങ്ങളാണ് കർഷകർ ഉയർത്തുന്നത്. അതിന് അവരെ തടവിലിടുകയല്ല ചെയ്യേണ്ടത്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. അക്രമസമരമല്ല കർഷകർ നടത്തുന്നത്. സമരം നടത്തുകയെന്നത് എല്ലാ ഇന്ത്യക്കാരുടേയും അവകാശമാണ്. അതിനാലാണ് ഡൽഹി പൊലീസിൻെറ ആവശ്യം നിരാകരിക്കുന്നതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കർഷകരുടെ മാർച്ച് ഹരിയാന അതിർത്തിയിൽ തടഞ്ഞതിന് പിന്നാലെ സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സർക്കാറിനെ സമീപിച്ചു. അതേസമയം, ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകർ ഉറച്ച നിലപാടുമായി ഡൽഹി-ഹരിയാന അതിർത്തിയിൽ തന്നെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.