ലൈംഗിക പീഡനത്തിനിരയായ വിദ്യാർഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച് സ്കൂൾ
text_fieldsന്യൂഡൽഹി: ലൈംഗീക പീഡനം നൽകിയ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന വിദ്യാർഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച് ഡൽഹിയിെല സ്വകാര്യ സ്കൂളിെൻറ വക പീഡനം. കുട്ടിയുടെ മാതാപിതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. 10ാംക്ലാസ് വിദ്യാർഥിനിക്കാണ് ദുരനുഭവം.
പീഡനത്തിനിരയായ കുട്ടി പഠിച്ചാൽ സ്കൂളിെൻറ സൽപ്പേരിന് കോട്ടം തട്ടുമെന്നും അതിനാൽ ഇനി മുതൽ സ്കൂളിലേക്ക് അയക്കേണ്ടതില്ലെന്നും സ്കൂൾ അധികൃതർ വിദ്യാർഥിനിയുടെ മാതാപിതാക്കളെ വിളിച്ച് അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ഡൽഹി വനിതാ കമ്മിഷൻ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട്.
10ാം ക്ലാസ് വിദ്യാർഥിനിയെ ചിലർ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഒാടുന്ന കാറിൽ നിന്ന് പുറത്തേക്കെറിഞ്ഞിരുന്നു. സംഭവത്തെ തുടർന്നുണ്ടായ മാനസികാഘാതത്തിൽ നിന്ന് കരകയറി വരികയായിരുന്നു വിദ്യാർഥിനി.
അേപ്പാഴാണ് സ്കൂൾ അധികൃതരുടെ വിചിത്ര ആവശ്യം. വിദ്യാർഥിനിയെ 10ാം ക്ലാസ് വിജയിപ്പിക്കണമെങ്കിൽ സ്കൂളിൽ വരുന്നത് നിർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ അധികൃതർക്കാവില്ലെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
വിദ്യാർഥിനി സ്കൂളിൽ വരുന്നത് അവസാനിപ്പിക്കുന്നതിനായി സുഹൃത്തുക്കളെ അവളുടെ സമീപത്തിരിക്കാൻ പോലും അധ്യാപകർ അനുവദിക്കുന്നില്ല. ഇൗ സ്കൂളിൽ നിന്ന് പേര് വെട്ടി മറ്റൊരു സ്കൂളിൽ ചേർക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
െപൺകുട്ടി അവളുടെതല്ലാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണെന്ന്വനിതാ കമീഷൻ പറഞ്ഞു. അഞ്ചു ദിവസത്തിനുള്ളിൽ വിദ്യാഭാസ വകുപ്പിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വനിതാ കമീഷൻ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.