Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്​മശാനങ്ങളിലേക്കുള്ള...

ശ്​മശാനങ്ങളിലേക്കുള്ള ഉൗഴം കാത്ത്​ മൃത​ദേഹങ്ങൾ തെരുവിൽ; സംസ്​കാരത്തിന്​ പുതിയ സ്ഥലം കണ്ടെത്തണമെന്നാവശ്യ​പ്പെട്ട്​​ പൊലീസ്​

text_fields
bookmark_border
ശ്​മശാനങ്ങളിലേക്കുള്ള ഉൗഴം കാത്ത്​ മൃത​ദേഹങ്ങൾ തെരുവിൽ; സംസ്​കാരത്തിന്​ പുതിയ സ്ഥലം കണ്ടെത്തണമെന്നാവശ്യ​പ്പെട്ട്​​ പൊലീസ്​
cancel

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനിടെ പുതിയ ശ്​മശാനങ്ങൾ കണ്ടെത്തണമെന്ന്​ ആവശ്യപ്പെട്ട്​ ഡൽഹി പൊലീസ്​. നിലവിലുള്ള ശ്​മശാനങ്ങൾ എല്ലാം നിറഞ്ഞു കവിഞ്ഞു. എങ്ങും ഒഴിവില്ലാത്ത സാഹചര്യമാണ്​. ഊഴം കാത്ത്​ മൃതദേഹങ്ങൾ മണിക്കൂറുകളോളമാണ്​ റോഡിൽ കിടക്കേണ്ടി വരുന്നത്​.

ജീവിച്ചിരിക്കുന്ന സമയത്ത്​ അവർക്കാവശ്യമായ ചികിത്സയോ മരുന്നോ നൽകാൻ ഭരണകൂടങ്ങൾക്കായില്ല. ശ്വാസം മുട്ടിയാണ്​ പലരും മരിച്ച്​ വീണത്​. അവരുടെ മരണാനന്തര ചടങ്ങുകളെങ്കിലും നീതിപൂർവമായി നടത്തണം. അതിന്​ നിലവിലുള്ള ശ്​മശാനങ്ങൾ മതിയാകില്ല. പുതിയവക്കായി ഭൂമികണ്ടെത്തുകയാണ്​ വേണ്ടത്​.

പ്രാദേശിക ഭരണകൂടങ്ങളോടെല്ലാം പുതിയ സ്ഥലം കണ്ടെത്തി തരാൻ പൊലീസ്​ ആവശ്യപ്പെട്ടിരിക്കുകയാണ്​​. കൊറോണ ബാധ മൂലം തലസ്ഥാനത്ത്​ വ്യാഴാഴ്ച മാത്രം ഔദ്യോഗികമായി റിപ്പോർട്ട്​ ചെയ്​തത്​ 395 മരണങ്ങളാണ്​. കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിന്​ ശേഷമുള്ള ഏറ്റവും ഉയർന്ന മരണമാണിത്​. പോസിറ്റീവിറ്റി നിരക്ക്​ 32.82 ശതമാനമായി ഉയരുകയും ചെയ്​തു. തുടർച്ചയായ എട്ടാം ദിവസവും 300 ൽ അധികം മരണങ്ങളാണ്​ ഡൽഹിയിൽ റിപ്പോർട്ട്​ ചെയ്​തത്​.

അതിനിടയിൽ തലസ്ഥാനത്ത്​ അടിയന്തരമായി രാഷ്​ട്രപതി ഭരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്​മി എം.എൽ.എ ​​​​ഷുഹൈബ്​ ഇക്​ബാൽ കോടതിയെ സമീപിച്ചു. ഡൽഹിയിലെ നിലവിലെ സാഹചര്യം എന്നെ കരയിക്കുന്നു, ഈ ഒരു അവസ്ഥ കാണുന്നത്​ തന്നെ വേദനാജനകമാണ്​. ഓക്​സി​ജനോ മരുന്നോ കിട്ടാനില്ല. കോവിഡ്​ ബാധിച്ച എ​െൻറ സുഹൃത്തി​െൻറ അവസ്ഥ മോശമാണ്​. അദ്ദേഹത്തിന്​ വേണ്ടി ഓക്​സി​ജന്​ അന്വേഷി​ച്ചെങ്കിലും കിട്ടാനില്ല. വെൻറിലേറ്ററും കോവിഡ്​ ചികിത്സക്കുള്ള റെംഡെസിവർ മരുന്നും എവി​െട നിന്ന്​ കിട്ടുമെന്ന്​ പോലും അറിയില്ല. ഞാൻ തളർന്ന്​ പോകുന്നു, ഒരു എം.എൽ.എ ആയി ഇരിക്കുന്നതിൽ ഇപ്പോൾ ലജ്ജിക്കുന്നു. മനുഷ്യർ അതിഭീകരമായ ദുരിതം അനുഭവിക്കുന്ന ഈ വേളയിൽ ഒരാളെ പോലും സഹായിക്കാൻ എനിക്കാകുന്നില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ്​ രാഷ്​ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Delhicremation​Covid 19
News Summary - Delhi seeks more cremation space as deaths rise
Next Story