Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശമ്പളം ചോദിച്ച...

ശമ്പളം ചോദിച്ച ജീവനക്കാരിയെ നായെ അഴിച്ചുവിട്ട്​ കടിപ്പിച്ചു; സ്​പാ ഉടമ അറസ്​റ്റിൽ

text_fields
bookmark_border
ശമ്പളം ചോദിച്ച ജീവനക്കാരിയെ നായെ അഴിച്ചുവിട്ട്​ കടിപ്പിച്ചു; സ്​പാ ഉടമ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: ശമ്പളം ചോദിച്ച ജീവനക്കാരിയെ നായെ അഴിച്ചുവിട്ട്​ കടിപ്പിച്ച സ്​പാ ഉടമ അറസ്​റ്റിൽ. തെക്കൻ ഡൽഹിയിൽ മാൽവിയ നഗറിൽ ജൂൺ 11നാണ്​​ സംഭവം. 

ലോക്​ഡൗണിന്​ മുമ്പ്​ മാർച്ച്​ 22 വരെ ഒന്നരമാസത്തോളം യുവതി സ്​പായിൽ ​േജാലി ചെയ്​തിരുന്നു.  മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളം നൽകാൻ ഉടമ തയാറായിരുന്നില്ല. ശമ്പളം ചോദിച്ചതോടെ ഉടമ രജിനി, യുവതിയെ വീട്ടിലേക്ക്​ വിളിച്ചുവരുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. 

വീട്ടിൽ വിളിച്ചുവരുത്തിയ ശേഷം വീട്ടുജോലിചെയ്യാൻ യുവതിയെ നിർബന്ധിച്ചു. ശേഷം ശമ്പളം നൽകാമെന്ന്​ വാഗ്​ദാനം ചെയ്യുകയുമായിരുന്നു. എന്നാൽ യുവതി ജോലി ചെയ്യില്ലെന്ന്​ അറിയിച്ചതോടെ നായെ അഴിച്ചിവിടുകയായിരുന്നുവെന്ന്​ പൊലീസ്​ എഫ്​.ഐ.ആറിൽ പറയുന്നു. പരിക്കേറ്റ യുവതി കരഞ്ഞതോടെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്​. പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിന്നു. കഴുത്തിലും തലയിലും മുറിവുണ്ട്​. യുവതിയുടെ തലയിൽ 15 സ്​റ്റിച്ചുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policesalarydog bite
News Summary - Delhi Spa Owner Lets Dog Loose On Ex-Employee Who Wanted Salary -India news
Next Story