സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവും കാമുകിയും അറസ്റ്റിൽ
text_fieldsന്യൂഡൽഹി: സ്കൂൾ അധ്യാപികയെ വെടിവെച്ച് കൊന്ന കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. സുനിത (38) ആണ് കൊല്ലപ്പെട ്ടത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബവാന മേഖലയിലാണ് ദാരുണമായ സംഭവം.
സുനിതയുടെ ഭർത്താവ് മൻജീത് (38), കാമുകി െഎഞ്ചൽ ഗുപ്ത ഏലിയാസ് ശശിപ്രഭ(26), രാജീവ് (40) എന്നിവരാണ് പിടിയിലായത്. െഎയ്ഞ്ചലുമായുള്ള മൻജീതിെൻറ ബന്ധം എതിർത്തിനെ തുടർന്നാണ് കൊലപാതകമെന്ന് ഡെപ്യൂട്ടി കമീഷ്ണർ രജ്നീഷ് ഗുപ്ത വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലായിരുന്ന സുനിതയെ രാവിലെ അജ്ഞാതർ വന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. മൂന്ന് തവണ വെടിയേറ്റ അവർ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. സുനിതക്കും മൻജീത്തിനും 16 വയസുകാരിയായ ഒരു മകളും എട്ട് വയസ്സുകാരനായ മകനുമുണ്ട്. സുനിതയെ വകവരുത്തിയവർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.