Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിതൃത്വത്തിൽ സംശയം; 17...

പിതൃത്വത്തിൽ സംശയം; 17 കാരൻ കുഞ്ഞിനെ ഇടിച്ചുകൊന്നു

text_fields
bookmark_border
പിതൃത്വത്തിൽ സംശയം; 17 കാരൻ കുഞ്ഞിനെ ഇടിച്ചുകൊന്നു
cancel

ന്യൂഡൽഹി: രണ്ടുമാസം പ്രായമായ കുഞ്ഞിനെ 17കാരനായ പിതാവ്​ ഇടിച്ചുകൊന്നു. കുഞ്ഞ്​ ത​​േൻറതല്ലെന്ന സംശയത്തെ തുടർന്നാണ്​ ക്രൂര​ കൃത്യം ചെയ്​തത്​. കുഞ്ഞ്​ മരിക്കും വരെ മുഷ്​ടി ചുരുട്ടി ഇടിക്കുകയായിരുന്നെന്ന്​ ​െപാലീസ്​ പറഞ്ഞു. ഡൽഹിയിലെ മംഗോൽപുരിയിൽ ശനിയാഴ്​ച ​ൈവകീട്ടാണ്​ സംഭവം. കുഞ്ഞി​​​െൻറ മാതാവിനും പ്രായപൂർത്തിയായിട്ടില്ല. പെൺകുട്ടി ജോലി അന്വേഷിച്ച്​ പുറത്തുപോയ സമയത്താണ്​ കൊലപാതകം നടന്നത്​. 

അവർ തിരിച്ചു വന്നപ്പോൾ ഭർത്താവ്​ വീട്ടിലുണ്ടായിരുന്നില്ല. കുഞ്ഞ്​ ചലനമറ്റ നിലയിൽ കിടക്കുന്നത്​ കണ്ട്​ ആശുപത്രിയിലെത്തിച്ചെ​ങ്കിലും മരണം സംഭവിച്ചു. തുടർന്ന്​ ആശുപത്രിക്കാർ അറിയിച്ചതനുസരിച്ച്​ പൊലീസെത്തി 17കാരനെ അറസ്​റ്റ്​ ചെയ്​തു. 

​10 മാസം മുമ്പാണ്​ കൗമാരക്കാരു​െട വിവാഹം നടന്നത്​. ഭാര്യക്ക്​ മറ്റൊരു ബന്ധമു​െണ്ടന്നും അതിലുള്ള കുഞ്ഞാണെന്നും സംശയിച്ചാണ്​ കൊലപാതകം നടത്തിയതെന്ന്​ പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തൊഴിൽ രഹിതനായ 17കാരൻ നേരത്തെ, മൊബൈൽ മോഷ്​ടിച്ച കേസിലും പ്രതിയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teenagemalayalam newsInfant Murderbiological father
News Summary - Delhi Teen Punched 2-Month-Old To Death -India News
Next Story