ശ്വാസമെടുക്കാനാവാതെ ഡൽഹി
text_fieldsന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം ഉച്ചിയിലെത്തിയതോടെ വിഷപ്പുകയിൽ ഡൽഹിക്ക് ശ്വാ സം മുട്ടി. ഏറ്റവും അപകടകരമായ 400 പോയൻറ് ശനിയാഴ്ച കടന്ന ഡൽഹിയിലെ വായു നിലവാര സൂച ിക ഞായറാഴ്ച 625ലെത്തി ഭീതിദമായ അവസ്ഥയിലെത്തി. ഹരിയാനയിലും പഞ്ചാബിലും വയലുകളി ൽ വൈക്കോൽ കത്തിച്ച പുക തലസ്ഥാന നഗരിയെ കാഴ്ചപ്പുറത്തുനിന്ന് മറയ്ക്കുക കൂടി ചെ യ്തതോടെ 37 വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നു.
ഞായറാഴ്ച ഡൽഹിയിൽ പുറത്തിറങ്ങിയവർക്ക് കണ്ണുനീറ്റലും തൊണ്ടവേദനയും ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടു. വയലുകളിലെ തീയിടൽ തടയാൻ പഞ്ചാബ്, ഹരിയാന സർക്കാറുകൾ നടപടിയെടുക്കുന്നില്ല. വിളവെടുത്തശേഷം നടത്തുന്ന ഈ തീവെപ്പ് സംബന്ധിച്ച റിപ്പോർട്ട് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇ.പി.സി.എ) തിങ്കളാഴ്ച സുപ്രീംകോടതിയിൽ സമർപ്പിക്കും. തീവെപ്പ് തടയാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാൻ അതോറിറ്റി സുപ്രീംകോടതിയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
മുമ്പ് ഒരിക്കലും കാണാത്തവിധം രൂക്ഷമാണ് ഡൽഹി ഇപ്പോൾ അനുഭവിക്കുന്ന അന്തരീക്ഷ മലിനീകരണമെന്നു പറഞ്ഞ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, തങ്ങളുടേതല്ലാത്ത കുറ്റത്തിനാണ് ഡൽഹിക്കാർ അനുഭവിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഉത്തരേന്ത്യ ഒന്നാകെ അന്തരീക്ഷ മലിനീകരണം സഹിക്കാവുന്നതിലപ്പുറമെത്തിയിരിക്കുകയാണ്. ഡൽഹി സർക്കാർ നിരവധി നടപടികളെടുത്തുവെന്നും സംസ്ഥാനത്തെ ജനങ്ങൾ ത്യാഗം ചെയ്തുവെന്നും കെജ്രിവാൾ പറഞ്ഞു. അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ട കെജ്രിവാൾ, മേഖലയിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറിനോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച മുതൽ ഒറ്റ- ഇരട്ട അക്ക നമ്പർ വാഹന നിരോധനം നടപ്പിലാക്കും. ഇതനുസരിച്ച് നവംബർ 15 വരെ ഒറ്റയക്ക രജിസ്ട്രേഷൻ നമ്പറുകളുള്ള സ്വകാര്യ വാഹനങ്ങൾ കലണ്ടറിലെ ഒറ്റയക്ക തീയതികളിലും ഇരട്ടയക്ക രജിസ്ട്രേഷൻ നമ്പറുകളുള്ള സ്വകാര്യ വാഹനങ്ങൾ ഇരട്ടയക്ക തീയതികളിലും മാത്രമേ നിരത്തിലിറക്കാവൂ. ഡൽഹിക്ക് പിറകെ ഉത്തർപ്രദേശിലെ നോയ്ഡയിലും ഹരിയാനയിലെ ഗുഡ്ഗാവിലും ഫരീദാബാദിലും സ്കൂളുകൾക്കും കോളജുകൾക്കും ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചു.
മലിനീകരണം താജ്മഹലിന് ഏൽപിക്കുന്ന ആഘാതം കുറക്കാൻ ഉത്തർപ്രദേശ് സർക്കാർ 15 ലക്ഷം ചതുരശ്ര അടി സ്ഥലത്തെ വായു ശുചീകരിക്കാൻ ശേഷിയുള്ള എയർ പ്യൂരിഫയർ സ്ഥാപിച്ചു. ഇതിനിടെ, മലിനീകരണം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ യോഗം വിളിച്ചു. പഞ്ചാബ്, ഹരിയാന സർക്കാറുകളുടെ പ്രതിനിധികളും വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.