ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പ്: എം.എസ്.എഫ് എൻ.എസ്.യുവിനെ പിന്തുണക്കും
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് ചൂടിൽ. എ.ബി.വി.പിയും എൻ.എസ്.യുവും ശക്തമായ പോരാട്ടം നടത്തുന്ന കാമ്പസിൽ എം.എസ്.എഫ്, ആം ആദ്മി പാർട്ടി വിദ്യാർഥി വിഭാഗമായ ഛാത്ര യുവ സംഘർഷ സമിതി, ആർ.എൽ.ഡി ഛാത്ര സമിതി സംഘടനകൾ എൻ.എസ്.യുവിന് പിന്തുണ പ്രഖ്യാപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടക്കുന്ന രാജ്യത്തെ പ്രധാന ക്യാമ്പസുകളിലൊന്നിലെ തെരഞ്ഞടുപ്പ് പ്രതിപക്ഷ മുന്നേറ്റങ്ങളെയും വലിയ തോതിൽ സ്വാധീനിക്കുമെന്നും മതേതര മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി എൻ.എസ്.യുവിനെ പിന്തുണക്കുകയാണെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് അഹമ്മദ് സാജു വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സർവകലാശാല ആർട്സ് ഫാക്കൽറ്റിയിൽ ബുധനാഴ്ച എം.എസ്.എഫ് സംഘടിപ്പിച്ച വിദ്യാർഥി റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്‍റ് നീരജ് കുന്ദൻ ഉദ്ഘാടനം ചെയ്തു.
അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥികളായ ഹിതേഷ് ഗുലിയ (പ്രസിഡന്‍റ്), അഭി ദഹിയ (വൈസ് പ്രസിഡന്‍റ്), യക്ഷ്ണ ശർമ (സെക്രട്ടറി), ശുഭം കുമാർ ചൗധരി (ജോയിന്‍റ് സെക്രട്ടറി), പി. അസ്ഹറുദ്ദീൻ, റമീസ് അഹ്മദ്, മുഹമ്മദ് ജദീർ, ഫാത്തിമ ബത്തൂൽ, പി.കെ. സഹദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.