ഭീമ-കൊറേഗാവ്: ഡൽഹി സർവകലാശാല അധ്യാപകൻ പ്രഫ. പി.കെ വിജയനും എൻ.ഐ.എ സമൻസ്
text_fields
ന്യൂഡൽഹി: ഭീമ- കെറേഗാവ് സംഘർഷക്കേസിൽ കേസിൽ ഹാനി ബാബു തറയിലിനെപ്പോലെ നിരവധി വിവാദ അറസ്റ്റുകൾക്ക് ശേഷം ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളജ് അധ്യാപകനെ കൂടി ചോദ്യം ചെയ്യലിന് വിളിപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഡൽഹി ഹിന്ദു കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും മലയാളിയുമായ പ്രഫ. പി.കെ വിജയനാണ് എൻ.ഐ.എ സമൻസ് അയച്ചിരിക്കുന്നത്.
ഭീമ കൊേറഗാവ് കേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ആക്റ്റ് പ്രകാരം രജിസ്റ്റ് കേസിലാണ് പ്രഫ. വിജയനും ചോദ്യം ചെയ്യൽ നോട്ടീസ് അയച്ചിട്ടുള്ളത്. പ്രൊഫ. പി.കെ വിജയൻ ലോധി റോഡിലെ എൻ.ഐ.എ ആസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
നേരത്തെ, ഡൽഹി സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും മലയാളിയുമായ ഹനി ബാബു തറയിലിനെ സമാന കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.
വിയോജിപ്പുകൾ തടയുന്നതിനും ഭയത്തിൻറെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിയമത്തിൻെറ നഗ്നമായ ദുരുപയോഗമാണ് യു.എ.പി.എ ആക്റ്റ് പ്രകാരമുള്ള സാംസ്കാരിക പ്രവർത്തകർക്ക് നേരെയുള്ള നടപടിയെന്ന് ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.