ഡൽഹി സർവകലാശാലയിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചു
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല കോളജുകളിെല പ്രവേശന നടപടിയിൽ വിവിധ കാരണം പറഞ്ഞ് മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചു. ആദ്യ കട്ട് ഒാഫ് ലിസ്റ്റ് പ്രകാരം ശനിയാഴ്ച നടക്കേണ്ട ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിന് എത്തിയ നിരവധി മലയാളി വിദ്യാർഥികൾക്കാണ് ദുരനുഭവമുണ്ടായത്.
മുസ്ലിം വിദ്യാർഥികൾക്ക് നൽകുന്ന ജാതി സർട്ടിഫിക്കറ്റിൽ ഇസ്ലാം-മുസ്ലിം എന്നെഴുതിയതും പ്ലസ് വൺ-പ്ലസ് ടു മാർക്ക് കൂട്ടുന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന് കാണിച്ചുമാണ് നിരവധി മലയാളി വിദ്യാർഥികളുടെ പ്രവേശനം നിഷേധിച്ചത്. ഒ.ബി.സിയാണെന്ന് തെളിയിക്കുന്നതിന് കേരളത്തിൽനിന്ന് നൽകുന്ന ജാതി സർട്ടിഫിക്കറ്റുകളിൽ ഇസ്ലാം-മാപ്പിള, ഇസ്ലാം-മുസ്ലിം എന്നിങ്ങനെയാണ് രേഖപ്പെടുത്താറ്. എന്നാൽ, കേന്ദ്ര സർക്കാറിെൻറ നിർദേശത്തിൽ ഒ.ബി.സി സംവരണ കോളത്തിൽ മാപ്പിള എന്ന്് മാത്രമേയുള്ളൂ.
അതുകൊണ്ട് ഇസ്ലാം-മുസ്ലിം എന്നത് അംഗീകരിക്കാനാവില്ല എന്ന കാരണത്താലാണ് സംവരണ സീറ്റിൽ അവസരം ലഭിച്ച നിരവധി മുസ്ലിം വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചത്. കേരള ബോർഡിലുള്ള പ്ലസ് വൺ-പ്ലസ് ടു മാർക്ക് കൂട്ടുന്നതുമായി ബന്ധെപ്പട്ട് നിരവധി വിദ്യാർഥികളുടെ പ്രവേശനം ചൊവ്വാഴ്ച വരെ തടഞ്ഞുവെക്കുകയും ചെയ്തു.
അതേസമയം, സർവകലാശാലയിെലത്തന്നെ പല കോളജുകളിലും ഇത്തരത്തിൽ എഴുതിയവർക്ക് പ്രവേശനം നൽകിയിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. ഇതേത്തുടർന്ന് രക്ഷിതാക്കൾ കേരള സർക്കാറിെൻറ പിന്നാക്ക വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറിയുമായി ബന്ധപ്പെട്ടു. തുടർനടപടിക്ക് ഡൽഹി സർവകലാശാലയുമായി ബന്ധെപ്പടാമെന്ന് അദ്ദേഹം അറിയിച്ചതായി രക്ഷിതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.