അർധരാത്രി വാദം കേട്ട് ഹൈകോടതി: പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകണം
text_fieldsന്യൂഡൽഹി: പൗരത്വ പ്രക്ഷോഭകർക്ക് നേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണെമ ന്ന് ഹൈേകാടതി. ഇവെര ആശുപത്രിയിലെത്തിക്കുന്നതിനും മറ്റുമായി സുരക്ഷിത യാത്ര സൗകര്യം ഒരുക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
അക്രമം രൂക്ഷമായതിനെ തുടർന്ന് അർധരാത്രി ഡൽഹി ൈഹെകോടതി ഹരജി പരിഗണിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും കോടതി പൊലീസിനോട് നിർദേശിച്ചു.
ഡൽഹിയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്ന് ജസ്റ്റിസ് എസ്. മുരളീധറിൻെറ വസതിയിലാണ് അർധരാത്രി അടിയന്തര വാദം കേട്ടത്. ജസ്റ്റിസ് എസ്. മുരളീധർ, അനുപ് െജ. ബംബാനി എന്നിവരടങ്ങിയ ബെഞ്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കൂടുതൽ സേനയെ വിന്യസിക്കണമെന്നും ഡൽഹി പൊലീസിനോട് നിർദേശിച്ചു. കൂടാതെ പരിക്കേറ്റവരുടെ വിവരങ്ങളും ചികിത്സ വിവരങ്ങളും അടങ്ങിയ വിശദ റിപ്പോർട്ട് സമർപ്പിക്കാനും കോടതി അറിയിച്ചു. ഇതു സംബന്ധിച്ച വാദംകേൾക്കൽ ബുധനാഴ്ച 2.15ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.