ഡൽഹി സംഘർഷം: വെടിവെച്ച ഷാരൂഖ് പത്താന്‍റെ ജാമ്യാപേക്ഷയിൽ വാദം നീട്ടി
text_fieldsന്യൂഡൽഹി: ഡൽഹി സംഘർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്ത ഷാരൂഖ് പത്താന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾ ക്കുന്നത് ഹൈകോടതി നീട്ടി. മെയ് ഒന്നിലേക്കാണ് ജസ്റ്റിസ് സഞ്ജീവ് സച്ദേവ വാദം നീട്ടിവെച്ചത്.
ഒരു മാസത്തിലധി കമായി കസ്റ്റഡിയിലാണെന്നും ജയിലിൽ തടവുകാരുടെ ബാഹുല്യമാണെന്നും പത്താന്‍റെ അഭിഭാഷകരായ അസ്ഹർ ഖാനും അബ്ദുൽ താഹിർ ഖാനും കോടതിയിൽ ചൂണ്ടിക്കാട്ടി.
പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിവെച്ച ശേഷം വീട്ടിലെത്തിയ ഷാരൂഖ്, തന്‍റെ ഫോട്ടോ ടി.വിയിൽ കണ്ടതോടെ വസ്ത്രങ്ങൾ മാറ്റുകയും കാറിൽ സ്ഥലംവിടുകയുമായിരുന്നു. ഉത്തർപ്രദേശിലെ ഷാംലിയിൽ എത്തിയ ഷാരൂഖിനെ ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗം പിന്നീട് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 24നാണ് വടക്ക് കിഴക്കൻ ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവർക്ക് നേരെ അനുകൂലിക്കുന്നവരുടെ ആക്രമണം ഉണ്ടായത്. തുടർന്ന് നിരവധി സ്ഥലങ്ങളിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ 53 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.