ഭക്ഷണം കാത്തിരുന്ന കുഞ്ഞുങ്ങൾക്കരികിലെത്തിയത് പിതാവിെൻറ മൃതദേഹം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പൗരത്വ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട മുഹമ്മദ് ഫുർഖാൻെറ മരണത്തിൽ ഞെട്ടൽ മാറാതെ കുടുംബം. ഭക്ഷണം വാങ്ങാൻ പുറത്തുപോയ പിതാവിനെക്കാത്ത് വിശന്നിരിക്കുന്ന കുരുന്നുകളെ നേരിടാനാവാതെ പകച്ചിരിക്കുകയാണ് ഫുർഖാൻെറ സഹോദരൻ മുഹമ്മദ് ഇമ്രാൻ.
പൗരത്വ പ്രക്ഷോഭത്തെ തുടർന്ന് പരിസരത്തെ കടകളെല്ലാം അടച്ചിട്ടിരുന ്നു. ഇതേ തുടർന്ന് കുട്ടികൾക്ക് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഫുർഖാൻ. ഇതിനിടെയാണ് 32കാരനായ ഫുർഖ ാന് വെടിയേൽക്കുന്നത്.
‘‘സഹോദരൻെറ കാലിന് വെടിയേറ്റതായി ആരോ അറിയിച്ചു. വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം തിങ്കളാഴ്ച രണ്ടരക്ക് ഞാൻ സഹോദരനെ കണ്ടിരുന്നു. അവൻ ആ സമയം വീട്ടിലായിരുന്നു. വെടിയേറ്റ വിവരം അറിഞ്ഞശേഷം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ആരും ഫോൺ കോൾ എടുത്തില്ല. ഇതോടെ ഞാൻ പകച്ചുപോയി’’ - ഇമ്രാൻ പറയുന്നു.
പിന്നീട് നിരവധി ഫോൺ വിളികളാണ് ഇമ്രാൻെറ ഫോണിലേക്കെത്തിയത്. വെടിയേറ്റ സഹോദരനെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നായിരുന്നു വിവരം. ഇമ്രാൻ അവിടെ എത്തുന്നതിന് മുമ്പതന്നെ ഫുർഖാൻ മരണപ്പെട്ടിരുന്നു. സഹോദരനെ രക്ഷിക്കാൻ ഡോക്ടർമാരോട് കേണപേക്ഷിച്ചിരുന്നു. എന്നാൽ, അവസാന സാധ്യതയും നഷ്ടപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
‘‘ഞങ്ങളുടെ ലോകം നശിച്ചു... സഹോദരന് രണ്ടു ചെറിയ കുഞ്ഞുങ്ങളാണുള്ളത്. ഒരു മകനും മകളും... എന്തുചെയ്യുമെന്നറില്ല’’ ഇമ്രാൻ നിറകണ്ണുകളോടെ പറയുന്നു.
ഇമ്രാനും സഹോദരനും കരകൗശല വസ്തുക്കളുടെ ഷോപ്പ് നടത്തുകയാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ കർദംപുരിയിലാണ് ഫുർഖാനും സഹോദരനും ഇരുവരുടെയും കുടുംബവും താമസിക്കുന്നത്. ഇവിടെ എല്ലായിടത്തും സമാധാനപരമായി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ബി.ജെ.പി നേതാവ് കപിൽ മിശ്രയാണ് ഈ കലാപത്തിന് തുടക്കം കുറിച്ചതെന്നാണ് ഇമ്രാൻ ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.
തിങ്കളാഴ്ച ഡൽഹിയിലുണ്ടായ അക്രമസംഭവങ്ങളിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. നൂറോളം േപർക്ക് പരിക്കേൽക്കുകയും ചെയ്തു. മതം ചോദിച്ചായിരുന്നു പ്രദേശവാസികൾക്ക് നേരെ പൗരത്വ നിയമ അനുകൂലികളുടെ ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.