Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ മരണം 20;...

ഡൽഹിയിൽ മരണം 20; അക്രമം അവസാനിപ്പിക്കാൻ ഡോവലിന്​ ചുമതല

text_fields
bookmark_border
delhi fire
cancel
camera_alt???? ????????? ?????? ??????? ???????? ??????????

​ഡ​ൽ​ഹി: പൗ​ര​ത്വ സ​മ​ര​ത്തി​​​​​​​​​​​​െൻറ പേ​രി​ൽ പൊ​ലീ​സ്​ കാ​വ​ലി​ൽ ഡ​ൽ​ഹി​യിൽ സം​ഘ്​​പ​രി​വാ​ർ ന​ട​ ത്തു​ന്ന ഏ​ക​പ​ക്ഷീ​യ​ ആ​ക്ര​മ​ണത്തിൽ മരണം 20 ആയി. 250ലേറെ പേർക്ക്​ പരിക്കേറ്റു. ഞായറാഴ്​ച തുടങ്ങിയ അക്രമം ബുധനാ ഴ്ചയും പൂർണമായും ശമിച്ചിട്ടില്ല. അക്രമം അവസാനിപ്പിക്കാൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവലിന്​ ചുമതല നൽക ി.

ബ്രഹംപുരി, മുസ്​തഫാബാദ്​ പ്രദേശത്ത്​ ഇന്ന്​ രാവിലെയും കല്ലേറ്​ തുടരുന്നുണ്ട്​. ചിലയിടങ്ങളിൽ വെടിയൊച് ച കേൾക്കുന്നതായും പ്രദേശവാസികൾ പറയുന്നു. അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാ ണെന്ന്​ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 35 പേർ മരിച്ചതായാണ്​ ഇവർ പറയു​ന്നത്​. ഡ​ൽ​ഹ ി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​മ​നു​സ​രി​ച്ചാ​ണി​തെ​ന്നും യു​നൈ​റ്റ​ഡ്​ എ​ഗ​ൻ​സ്​​റ്റ്​ ഹ േ​റ്റ്​ നേ​താ​വ്​ ന​ദീം ഖാ​ൻ പ​റ​ഞ്ഞു.

LIVE UPDATES

  • സംഘർഷത്തിനിടെ ഡൽഹിയിൽ കാണാതായ ആള ുടെ മൃതദേഹം ഭോജ്​പുരയിൽ അഴുക്കുചാലിൽ കണ്ടെത്തി
  • ഡൽഹി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. പൊല ീസ്​ നിയമപ്രകാരം പ്രവർത്തിക്കാത്തത് കൊണ്ടാണ് ഡൽഹിയിൽ അനിഷ്ടസംഭവങ്ങൾ നടക്കുന്നതെന്നും കോടതി.
  • അക് രമണം അവസാനിപ്പിക്കാൻ ഇടപെണമെന്നാവശ്യപ്പെട്ട്​ മുതിർന്ന കോൺഗ്രസ്​ നേതാക്കൾ രാഷ്​ട്രപതി ഭവനിലേക്ക്​ മാർച്ച ്​ നടത്തും
  • ഡൽഹിയിൽ ആവശ്യത്തിന്​ പൊലീസും മറ്റ്​ സുരക് ഷാസേനയുമുണ്ടെന്ന്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ. ആരും ഭയക്കേണ്ടതില്ലെന്നും ഡോവൽ
  • ഡൽഹിയ ിലെ സ്​ഥിതി ഭയപ്പെടുത്തുന്നുവെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ
  • മരണസംഖ്യ 20; 250ലേറെ പേർക്ക്​ പരിക്ക്
  • ബ്രഹംപുരി, മുസ്​തഫാബാദ്​ പ്രദേശത്ത്​ കല്ലേറ്​; സംഘർഷാവസ്​ഥ തുടരുന്നു
  • അക്രമം അവസാനിപ്പിക്കാൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവലിന്​ ചുമതല
  • മെട്രോ​​ സ്​റ്റേഷനുകൾ തുറന്നു
  • പൊലീസ്​ കമ്മീണർ ഹാജരാകണമെന്ന്​ ഹൈകോടതി ​
  • കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്​
  • അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച അജിത്​ ഡോവൽ മ​ന്ത്രിസഭ യോഗത്തിൽ റിപ്പോർട്ട്​ സമർപ്പിക്കും
  • കോൺഗ്രസ്​ വർക്കിങ്​ കമ്മറ്റി യോഗം ചേരുന്നു.
  • എ.ഐ.സി.സി ആസ്​ഥാനത്ത്​ നടക്കുന്ന യോഗത്തിൽ അധ്യക്ഷ സോണിയ ഗാന്ധി, ​മൻമോഹൻ സിങ്​, പി. ചിദംബരം തുടങ്ങിയവർ പ​ങ്കെടുക്കുന്നുണ്ട്​
  • ദില്ലി മെട്രോയുടെ എല്ലാ സ്​റ്റേഷനും തുറന്നു
  • കോൺഗ്രസ്​ രാജ്യസഭ, ലോക്​സഭ എം.പിമാരുടെ അടിയന്തര ​യോഗം ഇന്ന്​ ചേരും
  • മുസ്ലിം ലീഗ് എം.പിമാർ ഡൽഹിയിലേക്ക്​ തിരിച്ചു; ആഭ്യന്തര മന്ത്രിയെ കാണും

കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്​: അജിത്​ ഡോവൽ പ​ങ്കെടുക്കും
അക്രമങ്ങളുടെ പശ്​ചാത്തലത്തിൽ കേന്ദ്രമന്ത്രി സഭ യോഗം ഇന്നുചേരും. മന്ത്രിസഭ യോഗത്തിൽ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ പ​ങ്കെടുക്കും. അദ്ദേഹം ഇന്നലെ രാത്രി അക്രമബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. കേരള സന്ദർശനം റദ്ദാക്കി ആഭ്യന്തരമന്ത്രി അമിത്​ ഷാ ഡൽഹിയിൽ തുടരുന്നുണ്ട്​.

അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാത്രി വീണ്ടും യോഗംചേർന്നു. സ്​ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ്​ ആഭ്യന്തരവകുപ്പി​​​​​​​​​​​െൻറ പ്രതികരണം. മോജ്​പൂർ, ജാഫ്രാബാദ്​, ചന്ദ്​ബാഗ്​, കർവാൾ നഗർ എന്നീ സ്​ഥലങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്​. കേന്ദ്രസേനയെ വിവിധ സ്​ഥലങ്ങളിൽ വിന്യസിച്ചു.

kejriwal home
മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​​​​​​​​​െൻറ വസതി വിദ്യാർഥികൾ ഉപരോധിക്കുന്നു


കെജ്​രിവാളി​​​​​​​​​​​െൻറ വസതി വിദ്യാർഥികൾ ഉപരോധിച്ചു
മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​​​​​​​​​െൻറ വസതി വിദ്യാർഥികൾ ഉപരോധിച്ചു. സംഘ്​പരിവാർ അക്രമികൾ അഴിഞ്ഞാടിയ പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കണമെന്നാവശ്യപ്പെട്ട്​ ജാമിഅ കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ്​ ഉപരോധിച്ചത്​. മുഖ്യമന്ത്രി നിഷ്​ക്രിയനാണെന്ന് ഇവർ ആരോപിച്ചു. വിദ്യാർഥികൾക്ക്​ നേരെ ജലപീരങ്കി പ്രയോഗിച്ചു.

ഞാ​യ​റാ​ഴ്​​ച തു​ട​ങ്ങിയ അ​ക്ര​മം ചൊ​വ്വാ​ഴ്​​ച അർധരാത്രി വരെ തുടർന്നു. തി​ങ്ക​ളാ​ഴ്​​ച ഏ​റ്റ​വും കൂ​ടു​ത​ൽ അ​ക്ര​മം അ​ര​ങ്ങേ​റി​യ ഭ​ജ​ൻ​പു​ര​യി​ലും ഗോ​കു​ൽ​പു​രി​യി​ലും ചൊ​വ്വാ​ഴ്​​ച പൊ​ലീ​സ്​ സേ​നാ​ബ​ലം വീ​ണ്ടും കു​റ​ച്ച​ത്​ ആ​ക്ര​മ​ണ​ത്തി​ന്​ ആ​ക്കം​കൂ​ട്ടി. രാ​ത്രി നി​ര​വ​ധി ക​ട​ക​ൾ​ക്ക്​ തീ​വെ​ച്ചു.

വ​ടി​ക​ളും ദ​ണ്ഡു​ക​ളു​മാ​യെ​ത്തി ക​ട​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യാ​ണ്​ തീ​വെ​ച്ച​ത്. എന്നാൽ, ബുധനാഴ്​ച പുലർച്ചെയോടെ അക്രമികൾ പിൻവാങ്ങി. കേന്ദ്രസേനയുടെയും പൊലീസി​​​​​​​​​​​െൻറയും പൂർണ നിയന്ത്രണത്തിലാണ്​ ഇപ്പോൾ അക്രമബാധിത പ്രദേശങ്ങൾ.

പരീക്ഷകൾ മാറ്റി
വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമബാധിത പ്രദേശങ്ങളിൽ സി.ബി.എസ്​.ഇ പരീക്ഷ മാറ്റി. ബുധനാഴ്​ച നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷയാണ്​ മാറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi deathindia newsNRCCitizenship Amendment ActDelhi violenceIndia News
News Summary - Delhi violence: total 20 deaths India News
Next Story