വെള്ളത്തിന്‍റെ പേരിൽ രാഷ്ട്രീയം കളിക്കരുത്; ഡൽഹിക്ക് വെള്ളം നൽകണമെന്ന് ഹിമാചലിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ രൂക്ഷമായി ജലക്ഷാമത്തിൽ ഇടപെട്ട് സുപ്രീംകോടതി. ഡൽഹിക്ക് 137 ഘനയടി അധിക വെള്ളം നൽകാൻ ഹിമാചൽ പ്രദേശിനോട് സുപ്രീംകോടതി നിർദേശിച്ചു. വെള്ളത്തിന്‍റെ പേരിൽ രാഷ്ട്രീയം കളിക്കരുതെന്നും ജസ്റ്റിസുമാരായ പ്രശാന്ത്കുമാർ മിശ്ര, കെ.വി. വിശ്വനാഥൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹരിനായ ബോർഡിന് മുൻകൂട്ടി നിർദേശം നൽകി നാളെ തന്നെ ഹിമാചലിന് വെള്ളം നൽകണം. ഡൽഹിയിലെ ജനങ്ങൾക്ക് തടസമില്ലാതെ കുടിവെള്ളം ലഭിക്കത്തക്ക വിധത്തിൽ ഹിമാചലിൽ നിന്നുള്ള വെള്ളം ഡൽഹിയിലെ വസീറാബാദിലെത്താൻ ഹരിയാന സർക്കാർ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ഉഷ്ണതരംഗത്തെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതേതുടർന്ന് ഹരിയാന, ഹിമാചൽ പ്രദേശ് സർക്കാരുകളോട് വെള്ളം നൽകാൻ നിരവധി തവണ ഡൽഹി സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, വെള്ളം നൽകുന്നതിലുള്ള ബുദ്ധിമുട്ട് ഹരിനായ, ഹിമാചൽ സർക്കാരുകൾ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് ഡൽഹി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.