സ്വത്ത് തർക്കം: ഡൽഹിയിൽ നിർഭയ മോഡൽ കൂട്ടബലാത്സംഗം
text_fieldsന്യൂഡൽഹി: ഗാസിയാബാദിൽ സ്വത്ത് തർക്കത്തെത്തുടർന്ന് 36കാരിയെ അഞ്ചു പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. നിർഭയ സംഭത്തിലേതിനു സമാനമായി രഹസ്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി കൈകാലുകൾ ബന്ധിപ്പിച്ച് അക്രമികൾ യുവതിയെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ നാലു പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഗുരു തേജ് ബഹദൂർ ആശുപത്രി അധികൃതർ അറിയിച്ചു. യുവതിയുടെ ശരീരത്തിൽ നിന്ന് വിദേശ നിർമിത വസ്തു കണ്ടെത്തിയതായും ആശുപത്രി വൃത്തങ്ങൽ വ്യക്തമാക്കി.
വിഷയത്തിൽ ഡൽഹി വനിതാ കമ്മീഷൻ ഗാസിയാബാദ് പൊലീസിൽനിന്ന് റിപ്പോർട്ട് തേടി. കൈകാലുകൾ ബന്ധിപ്പിച്ച് രഹസ്യ ഭാഗത്ത് ഇരുമ്പ് വടി കുത്തിക്കയറ്റിയ നിലയിലായിൽ ബാഗിൽ പൊതിഞ്ഞാണ് യുവതിയെ കണ്ടെത്തിയതെന്നു വനിതാ കമ്മീഷൻ അറിയിച്ചു. ഇത് നിർഭയ കേസിനെ ഓർമിപ്പിക്കുന്നതാണെന്നും കമ്മീഷൻ അധ്യക്ഷ സ്വാധി മാലിനിവാൾ പറഞ്ഞു. ഗാസിയാബാദിലെ ആശ്രം റോഡിൽ നിന്നാണ് യുവതിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് നിരുപം അഗർവാൾ വ്യക്തമാക്കി. യുവതിയുടെ ആവശ്യപ്രകാരമാണ് ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും പൊലീസ് അറിയിച്ചു.
പ്രതികളും യുവതിയും തമ്മിൽ സ്വത്ത് തർക്കമുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്. പ്രാഥമിക പരിശോധനയിൽ ആന്തരികാവയവങ്ങളിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ യുവതി നിരീക്ഷണത്തിൽ തുടരുകാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.