ഡൽഹിയിൽ വനിത എസ്.ഐയെ വെടിവെച്ച് കൊന്നു; സഹപ്രവർത്തകൻ മരിച്ചനിലയിൽ
text_fieldsന്യൂഡൽഹി: വനിത എസ്.ഐയെ ഡൽഹിയിൽ വെടിവെച്ചു കൊന്നു. പത്പരാഗഞ്ച് വ്യവസായ മേഖലയിലെ എസ്.ഐ പ്രീതി അഹ്ലാട്ടാണ് കൊല്ലപ്പെട്ടത്. പ്രീതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ മെട്രോസ്റ്റേഷന് സമീപമാണ് സംഭവമുണ്ടായത്.
പ്രീതിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സഹപ്രവർത്തകൻ ദീപാൻശു രതിയെ ഹരിയാനയിലെ സോനിപത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
പ്രീതിക്ക് തലക്കാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. അക്രമിയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ഫൂട്ടേജുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് കമ്മീഷണർ എസ്.ഡി മിശ്ര അറിയിച്ചു. ശൂന്യമായ മൂന്ന് കാഡ്രിജ്ജുകളും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. 2018ലാണ് ഹരിയാന സ്വദേശിയായ പ്രീതി ഡൽഹി പൊലീസിൽ ചേരുന്നത്. ഡൽഹിയിലെ രോഹിണിയിൽ വാടക വീട്ടിലാണ് അവരുടെ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.