Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിനെ പ്രതിരോധം:...

കോവിഡിനെ പ്രതിരോധം: പ്രാണായാമ നല്ലതെന്ന് വൈറസ്​ ബാധ ​അതിജീവിച്ച ആദ്യ ഡൽഹിക്കാരൻ

text_fields
bookmark_border
കോവിഡിനെ പ്രതിരോധം: പ്രാണായാമ നല്ലതെന്ന് വൈറസ്​ ബാധ ​അതിജീവിച്ച ആദ്യ ഡൽഹിക്കാരൻ
cancel

ന്യൂഡൽഹി: കോവിഡ് രോഗം സുഖപ്പെടാന്‍ പ്രാണായാമ എന്ന യോഗാഭ്യാസം ചെയ്യുന്നത് നല്ലതാണെന്ന് വൈറസ്​ ബാധ അതിജീവിച ്ച ആദ്യ ഡല്‍ഹിക്കാരന്‍. ഡൽഹിയിൽ ആദ്യമായി കോവിഡ്​ സ്ഥിരീകരിക്കപ്പെട്ട ബിസിനസുകാരനായ രോഹിത്​ ദത്തയാണ്​ തനിക് ക്​ ശ്വസന വ്യായാമ രീതിയായ പ്രാണായാമ ഉപകാരപ്പെ​ട്ടെന്ന്​ പറയുന്നത്​. രോഗത്തെ അതിജീവിക്കാൻ ശ്രമിക്കു​ന്നതി​ ​​െൻറ ഭാഗമായുണ്ടാകുന്ന മാനസിക പ്രശ്​നങ്ങളുടെ തോത്​ കുറക്കാൻ പ്രാണായാമ സഹായിക്കുമെന്ന്​ ദത്ത പറയുന്നു.

യൂറോപ്പില്‍ നിന്ന് ഫെബ്രുവരി 24ന്​ ഡൽഹിയിൽ തിരിച്ചെത്തിയ രോഹിത്​ ദത്തക്ക്​ ഒരാഴ്​ചക്ക്​ ശേഷം പനി അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉത്തരേന്ത്യയിലെ തന്നെ ആദ്യ കോവിഡ് രോഗി താനായിരുന്നുവെന്നും നല്ല പരിചരണമാണ്​ ആരോഗ്യപ്രവർത്തകരിൽ നിന്നും ലഭിച്ചതെന്നും ദത്ത പറഞ്ഞു.

കോവിഡ്​ വൈറസ് പോസിറ്റീവാണെങ്കിലും ഭയപ്പെടേണ്ട ആവശ്യമില്ല. ശുഭാപ്​തി വിശ്വാസത്തോടെ, സര്‍ക്കാരിനെയും ഡോക്ടര്‍മാരെയും മരുന്നിനെയും വിശ്വസിച്ച്​ ശക്തനായിരിക്കുകയാണ്​ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡോക്​ടർമാർ വൈകാരികമായും രോഗികളെ സഹായിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർ നിസ്​തുലമായ പിന്തുണയാണ്​ രോഗിക്ക്​ നൽകുന്നത്​. രാജ്യത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് നിരാശാജനകമാണെന്നും രോഹിത്​ ദത്ത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yogaindia newsPranayama
News Summary - Delhi's 1st COVID-19 Survivor Recommends Pranayama For Infected - India news
Next Story