ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നേരിയ മെച്ചം
text_fieldsന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം ഞായറാഴ്ച രാവിലെ ‘ഗുരുതര’ത്തിൽ നിന്ന് ‘വളരെ മോശം’ വിഭാഗത്തിലേക്ക് മെച്ചപ്പെട്ടു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച്, രാവിലെ 8 മണിക്ക് വായു ഗുണനിലവാര സൂചിക(എ.ക്യു.ഐ) 357 ആയി രേഖപ്പെടുത്തി. ഇത് ‘വളരെ മോശം’ വിഭാഗത്തിൽ പെടുന്നു. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് എ.ക്യു.ഐ 412 ആയിരുന്നു. എന്നിട്ടും ആനന്ദ് വിഹാർ മേഖല 404 എ.ക്യു.ഐയുമായി ‘കടുത്ത’ വിഭാഗത്തിൽ തുടർന്നു.
ഒരു മാസത്തോളമായി ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലാണ്. അനുകൂലമായ കാറ്റ് കഴിഞ്ഞ വ്യാഴാഴ്ച നേരിയ ആശ്വാസം നൽകിയെങ്കിലും വെള്ളിയാഴ്ച വായുവിന്റെ ഗുണനിലവാരം വീണ്ടും മോശമാകാൻ തുടങ്ങി. തുടർന്ന് ‘കടുത്ത’ വിഭാഗത്തിനടുത്തെത്തി. ശനിയാഴ്ച വീണ്ടും ‘ഗുരുതര’ വിഭാഗത്തിലേക്ക് താഴ്ന്നു.
ഈ അവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രത്യേകിച്ച് സൂക്ഷ്മമായ കണികാവസ്തുക്കൾ ശ്വാസകോശത്തിലേക്ക് ആഴത്തിൽ തുളച്ചുകയറുകയും രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും ചെയ്യുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.