ഡൽഹിയിൽ താപനില ഉയരുന്നു: വായു നിലവാരം ഇപ്പോഴും താഴെ
text_fieldsന്യൂഡൽഹി: ദിവസങ്ങൾക്കുശേഷം ഏറ്റവും കുറഞ്ഞ താപനില 8.8 ഡിഗ്രി സെൽഷ്യസായതോടെ പുതുപുലരിയിലേക്കുണർന്ന് ഡൽഹി. രാവിലെ 8.30ന് രേഖപ്പെടുത്തിയതനുസരിച്ച് സഫ്ദർജങ് ഒബ്സർവേറ്ററിയുടെ കണക്കുകൾ പ്രകാരം പ്രദേശത്തെ ആർദ്രത ഏകദേശം 87 ശതമാനമായിരുന്നു.
പകൽ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. ബുധനാഴ്ച നേരിയ മഴയുണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ദേശീയ തലസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില ഞായറാഴ്ച രേഖപ്പെടുത്തി. 24.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അതേസമയം ഡൽഹിയിലെ വായു നിലവാരം ഇപ്പോഴും മോശമായി തുടരുകയാണ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കുകൾ പ്രകാരം 262 ആണ് എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ).
ഫരീദാബാദിൽ I (289), ഗാസിയാബാദ് (316), ഗ്രേറ്റർ നോയിഡ (217), ഗുഡ്ഗാവ് (244), നോയിഡ (219) എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ എ.ക്യൂ.ഐ കണക്കുകൾ. 201 മുതൽ 300 വരെയുള്ള എ.ക്യൂ.ഐ ഗുണനിലവാരം കുറഞ്ഞതാണ്.
പൂജ്യത്തിനും 50 നും ഇടയിലുള്ള എ.ക്യു.ഐ മികച്ചതും, 51 മുതൽ 100 വരെ തൃപ്തികരവും, 101മുതൽ 200 വരെ മിതമായതുമായി കണക്കാക്കപ്പെടും. 301 മുതൽ 400 വരെയുള്ള വിഭാഗങ്ങളെ വളരെ മോശവും 401 ഉം 500 ഉം ഗുരുതര വിഭാഗത്തിലും ഉൾപ്പെടുന്നു. 2003 ഫെബ്രുവരിയിലാണ് ദേശീയ തലസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.