ഡൽഹിയിലെ വായു നിലവാരം വീണ്ടും ഗുരുതരമായി
text_fieldsന്യൂഡൽഹി: താപനിലയും രാത്രിയിലെ കാറ്റിെറ വേഗതയും കുറഞ്ഞതോടെ ഡൽഹിയിലെ വായുവിെൻറ ഗുണനിലവാരം വെള്ളിയാഴ്ച വീണ്ടും "ഗുരുതരമായി" മാറി. നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) രാവിലെ എട്ടിന് 401 ആയിരുന്നു.
എല്ലാ ദിവസവും വൈകുന്നേരം നാലിന് രേഖപ്പെടുത്തിയ 24 മണിക്കൂർ ശരാശരി എക്യുഐ, വ്യാഴാഴ്ച 390, ബുധനാഴ്ച 394, ചൊവ്വാഴ്ച 365, തിങ്കളാഴ്ച 348, ഞായറാഴ്ച 301 എന്നിങ്ങനെയാണ്. അയൽപക്കത്തുള്ള ഗാസിയാബാദ് (386), ഗുരുഗ്രാം (321), ഗ്രേറ്റർ നോയിഡ (345), നോയിഡ (344), ഫരീദാബാദ് (410) എന്നിവിടങ്ങളിലും ഗുണനിലവാരം താഴ്ന്നു.
പൂജ്യത്തിനും 50 നും ഇടയിലാണെങ്കില്‍ വായു നിലവാര സൂചിക `മികച്ചത്' എന്നാണ് കണക്കാക്കുക. 51 നും 100 നും ഇടയിലാണെങ്കില്‍ `തൃപ്തികരം', 101 നും 200 നും ഇടയില്‍ `ഇടത്തരം', 201 നും 300 നും ഇടയില്‍ `മോശം', 301 നും 400 നും ഇടയില്‍ `വളരെ മോശം', 401 നും 500 നുമിടയില്‍ `ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുക. പൂനെ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി വികസിപ്പിച്ച വായു ഗുണനിലവാര മുന്നറിയിപ്പ് സംവിധാനം അനുസരിച്ച്, അടുത്ത അഞ്ചോ ആറോ ദിവസത്തിനുള്ളിൽ മലിനീകരണ തോത് വർധിക്കാനാണ് സാധ്യത.
ഡൽഹി സർക്കാരും കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (ഐഐടി) സംയുക്തമായി നടത്തിയ പഠനത്തിൽ തലസ്ഥാനത്തെ വായു മലിനീകരണത്തിന്റെ 38 ശതമാനവും വാഹനങ്ങൾ പുറന്തള്ളുന്നുവെന്ന് കണ്ടെത്തി. അയൽ സംസ്ഥാനങ്ങളിലെ വിളവെടുപ്പിന് ശേഷമുള്ള നെൽച്ചെടികൾ കത്തിക്കുന്നത് ഉൾപ്പെടെയുള്ള തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തിന് കാരണമായതായി കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.