Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി അതിർത്തി...

ഡൽഹി അതിർത്തി ഒരാഴ്​ചത്തേക്ക്​ കൂടി അടച്ചിടും

text_fields
bookmark_border
ഡൽഹി അതിർത്തി ഒരാഴ്​ചത്തേക്ക്​ കൂടി അടച്ചിടും
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്​ഥാന അതിർത്തികൾ ഒരാഴ്​ചത്തേക്ക്​ കൂടി അടച്ചിടുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. 

അവശ്യ സർവിസുകൾക്ക്​ മാത്രമായിരിക്കും അനുമതി നൽകുക. ഇ -പാസ്​ ഇല്ലാത്തവർക്ക്​ യാത്ര അനുവദിക്കില്ല. ഒരാഴ്​ച കഴിഞ്ഞ്​ ജനങ്ങളുടെ അഭിപ്രായം ​ആരാഞ്ഞ ശേഷമായിരിക്കും അതിർത്തികൾ തുറക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കുകയെന്നും കെജ്​രിവാൾ അറിയിച്ചു.    

അതേസമയം സംസ്​ഥാനത്ത്​ ബാർബർ ഷോപ്പുകൾ, സലൂണുകൾ ഉൾപ്പടെ എല്ലാ വ്യാപാര സ്​ഥാപനങ്ങളും തുറക്കാൻ അനുമതി നൽകി. ലോക്​ഡൗൺ ഇളവുകളുടെ ഒന്നാംഘട്ടത്തി​​െൻറ ഭാഗമായാണ്​ ഇവ തുറക്കാൻ അനുമതി നൽകിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മൂന്നാമത്തെ സംസ്​ഥാനമാണ്​ ഡൽഹി. 20,000 ത്തോളം പേർക്കാണ്​ ഡൽഹിയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. 470 പേർ മരിക്കുകയും ​ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalmalayalam newsindia newscovid 19lockdowndelhi border
News Summary - Delhis Borders Sealed For A Week -India news
Next Story