കോവിഡ്19: ഡൽഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു
text_fieldsന്യൂഡൽഹി: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. മാർച്ച് 31 വര െ സ്കൂളുകളും കോളജുകളും എൻ.ഐ.ടി പോലുള്ള സ്ഥാപനങ്ങളും ട്യൂഷൻ സെൻററുകളും അടച്ചിടണമെന്നാണ് നിർദേശം.
ബ ോർഡ് പരീക്ഷകൾ ഉൾപ്പെടെ 31 വരെ നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. അധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തേണ്ടതില്ല. കഴിയുന്നവർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
സി.ബി.എസ്.ഇ ബോർഡ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. മാർച്ച് 31 വരെയുള്ള യു.ജി.സി പരീക്ഷകളും മാറ്റി.
I have directed all schools, colleges and universities in Delhi to be shut down completely both for students & staff until 31 March
— Arvind Kejriwal (@ArvindKejriwal) March 19, 2020
All exams, including Board exams will happen only after 31 March. I urge all Delhiites to work from home as far as possible #DelhiFightsCorona pic.twitter.com/jdtQGAz6xg
25 വിദേശ പൗരൻമാർക്ക് ഉൾപ്പെടെ ഇന്ത്യയിൽ 170 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. മഹാരാഷ്ട്രയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടുണ്ട്. മുംബൈയിൽ ഡബ്ബാവാല സർവീസും മാർച്ച് 31 വരെ നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.