Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2021 8:39 PM IST Updated On
date_range 11 July 2021 8:42 PM ISTകോവിഡ് ലംഘനം; ഡൽഹിയിൽ സദർ ബസാർ മാർക്കറ്റ് അടച്ചു
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് കേസുകൾ നൂറിൽ താഴെ എത്തിയെങ്കിലും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി ഡൽഹി സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച മാർക്കറ്റുകൾ വ്യാപാരികളുടെ എതിർപ്പ് മറികടന്നും അടച്ചിടുന്നത് തുടരുന്നു. തലസ്ഥാന നഗരിയിലെ പ്രമുഖ മാർക്കറ്റായ സദർബസാർ കോവിഡ് മാനദണ്ഡം ലംഘിച്ചത് ചൂണ്ടിക്കാട്ടി മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ സംസ്ഥാന സർക്കാർ ഞായാറാഴ്ച ഉത്തരവിട്ടു.
ലജ്പത് മാർക്കറ്റ് അടച്ചിടാൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സദർ ബസാർ മാർക്കറ്റും അടച്ചിടുന്നത്. ലോക്ഡൗൺ ഇളവ് നൽകിയതിനു പിന്നാലെ മാർക്കറ്റുകളിൽ ആൾക്കൂട്ടം ഉണ്ടായത് ഡൽഹി ഹൈകോടതി വിമർശിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസുകൾ കുറഞ്ഞിട്ടും സർക്കാർ നടപടി കർശനമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story