Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi Covid
cancel
Homechevron_rightNewschevron_rightIndiachevron_rightശ്​മശാനങ്ങൾ നിറയുന്നു,...

ശ്​മശാനങ്ങൾ നിറയുന്നു, കൂടുതൽ കുട്ടികൾക്ക്​ കോവിഡ്​; അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി ഡൽഹി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത്​ കോവിഡ്​ വ്യാപനം അതിശക്​തമാകുന്നു. ബുധനാഴ്​ച്ച ഡൽഹിയിൽ റിപ്പോർട്ട്​ ചെയ്​തത്​ 17,282 പുതിയ കോവിഡ്​ കേസുകളാണ്​. ഇത്​ പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്ന ​ഏറ്റവും ഉയർന്ന കോവിഡ്​ നിരക്കാണ്​​. നൂറിലധികം പേർ മരിക്കുകയും ചെയ്​തിട്ടുണ്ട്​. രോഗികൾ ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ അവർക്ക്​ വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ്​ ഡൽഹിയെ ഏറ്റവും കൂടുതൽ അലട്ടുന്നത്​. സംസ്ഥാനത്തെ പല വലിയ സ്വകാര്യ/സർക്കാർ ആശുപത്രികളിലും ഐ.സി.യു കിടക്കകൾ ഇല്ലാത്ത സാഹചര്യമാണെന്നും​ എയിംസിലെ ഒരു മുതിർന്ന ഡോക്ടർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കോവിഡ്​ വ്യാപനത്തിന്‍റെ വ്യാപ്​തി കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നും, ഇതേ വേഗതയിൽ മുന്നോട്ടുപോവുകയാണെങ്കിൽ ഡൽഹിയുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ പാടെ തകരുമെന്നും അദ്ദേഹം വ്യക്​തമാക്കി.

വൈറസ്​ ബാധ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ഗവർണർ അനിൽ ബൈജലുമായി ഇന്ന്​ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്​. കോവിഡ്​ വ്യാപനം തടയുന്നതിനുള്ള നടപടികളായിരിക്കും ഇരുവരും ചർച്ച ചെയ്യുക. സംസ്ഥാനത്ത്​ കോവിഡ്​ പിടിവിട്ട രീതിയിൽ പടരുകയാണെന്നും നിലവിൽ അത്​ കുറയാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറയുന്നു. ഡൽഹിയിൽ 50,736 ആളുകളാണ്​ നിലവിൽ ചികിത്സയിലുള്ളത്​​. അതിൽ പകുതിയാളുകളും ഹോം ക്വാറന്‍റീനിലാണ്​.

'സംസ്ഥാനത്തെ എയിംസ്​ ട്രോമ സെന്‍റർ രോഗികളാൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യമാണ്​. മറ്റ്​ വാർഡുകളിൽ സൗകര്യമൊരുക്കിയെങ്കിലും അവയും നിറഞ്ഞുകവിഞ്ഞു. ഞങ്ങൾ കൂടുതൽ രോഗികളെ കിടത്താനുള്ള സൗകര്യങ്ങൾ ചേർക്കാൻ പദ്ധതിയിടുന്നുണ്ട്​. -ട്രോമ സെന്‍റർ തലവനായ ഡോ. രാജേഷ്​ മൽഹോത്ര പറഞ്ഞു. 45 വയസോ അതിൽ കുറവോ, പ്രായമുള്ള നിരവധി യുവ രോഗികൾ കടുത്ത ലക്ഷണങ്ങളുമായി എയിംസിൽ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്തെ സഫ്​ദാർജംഗ്​ ആശുപത്രിയടക്കം നിരവധി സ്വകാര്യ ആശുപത്രികൾ വെന്‍റിലേറ്റർ സൗകര്യങ്ങളില്ലാത്തതിന്‍റെ പ്രതിസന്ധി നേരിടുന്നുണ്ട്​. ചില കുടുംബങ്ങൾ ആശുപത്രികളിൽ നിന്ന്​ റെംഡെസിവിർ ലഭ്യമാകുന്നില്ലെന്ന പരാതികളുമുന്നയിച്ചിരുന്നു. "ആളുകൾക്ക് ആശുപത്രികളിൽ കിടക്ക ലഭിക്കുന്നില്ല. അതുകൊണ്ടാണ് മിതമായതും കഠിനവുമായ രോഗലക്ഷണങ്ങളുള്ളവരെ പോലും ടെലി, വീഡിയോ കൺസൾട്ടേഷൻ വഴി വീടുകളിലിരുത്തി ചികിത്സിക്കുന്നത്​. അത്തരം രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ലഭിക്കുന്നതിന് ചില സംവിധാനങ്ങൾ ഉണ്ടായിരിക്കണം, " -ഒരു ഡോക്ടർ പറഞ്ഞു.

കുഞ്ഞുങ്ങളെ പോലും വിടാതെ കോവിഡ്​

തുടർച്ചയായ പനി, ന്യുമോണിയ എന്നിവയുൾപ്പെടെയുള്ള കോവിഡിന്‍റെ കടുത്ത ലക്ഷണങ്ങളോടെ എട്ട് മാസം പ്രായമുള്ള ശിശുക്കൾ പോലും ചികിത്സക്കെത്തുന്നുണ്ടെന്ന്​ നഗരത്തിലെ ആശുപത്രികൾ ചൂണ്ടിക്കാട്ടുന്നു. ''കോവിഡ് -19ന്‍റെ ഗുരുതരമായ ലക്ഷണങ്ങളുമായി ഇതുവരെ എട്ട് കുട്ടികളെയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്​. അതിലൊരാൾക്ക് എട്ട് മാസം മാത്രമാണ്​ പ്രായം. മറ്റുള്ളവർ 12 വയസ്സിന് താഴെയുള്ളവരാണ്. ഇവർക്ക് ഉയർന്ന പനി, ന്യുമോണിയ, നിർജ്ജലീകരണം, രുചി നഷ്ടപ്പെടൽ എന്നിവ കാണപ്പെട്ടിട്ടുണ്ട്​. " -ലോക് നായക് ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് പറഞ്ഞു.

കോവിഡ്​ കാരണം നിരവധി കുട്ടികളാണ്​ ചികിത്സക്കായെത്തുന്നതെന്ന്​ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കോവിഡ്​ ബാധിച്ച കുട്ടികളുടെ കുടുംബങ്ങളിൽ നിന്ന് ടെലി, വീഡിയോ കൺസൾട്ടേഷനായി ദിവസവും 20 മുതൽ 30 കോളുകൾ ലഭിക്കുന്നുണ്ടെന്ന് മുതിർന്ന ശിശുരോഗവിദഗ്ദ്ധൻ ഡോ. ധീരൻ ഗുപ്ത പറഞ്ഞു.

മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്ന ശ്​മശാനങ്ങൾ

ദില്ലിയിലെ കോവിഡ്​ അനുബന്ധ മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നത്​ ശ്മശാനങ്ങളാണ്​. പ്രതിദിനം 15 ആയിരുന്ന നിഗംബോധ്​ ഘട്ടിലെ ശവദാഹങ്ങളുടെ എണ്ണം 30 ആയി ഉയർന്നു. ബുധനാഴ്​ച്ച സംസ്ഥാനത്ത്​ കോവിഡ്​ വൈറസ്​ മൂലം റിപ്പോർട്ട്​ ചെയ്​തത്​ 104 മരണങ്ങളാണ്​. നവംബർ 20ന്​ ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യ കൂടിയാണിത്​.

'ഞങ്ങൾ രാവിലെ എട്ടരയോടെ ഇവിടെയെത്തിയിരുന്നു. ഞങ്ങളുടെ അവസരം ഇതുവരെ വന്നിട്ടില്ല. സ്ഥിതി വളരെ മോശമാണ്​. ഓരോ ആംബുലൻസിലും രണ്ടും മൂന്നും മൃതദേഹങ്ങളാണ്​ ശ്​മശാനത്തിലേക്ക്​ കൊണ്ടുവരുന്നത്'​. -മുത്തച്ഛന്‍റെ സംസ്​കാര കർമങ്ങൾക്കായി കാത്തുനിൽക്കുകയായിരുന്ന 27 കാരനായ ഗൗതം പറഞ്ഞു. ശവസംസ്കാര കേന്ദ്രത്തിൽ സ്ഥലമില്ലാത്തതിനാൽ അഞ്ച്​ മണിക്കൂർ നേരത്തോളം അയാൾക്ക്​ കാത്തുനിൽക്കേണ്ടതായി വന്നിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ മാസത്തിലെ 14 ദിവസങ്ങളിലായി ഡൽഹിയിൽ 513 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. മാർച്ച്​ മാസം മുഴുവനായി 117 പേർ മാത്രമായിരുന്നു മരിച്ചത്​. ഫെബ്രുവരിയിൽ അത്​ 57 ആയിരുന്നു. മരണം കൂടിയതോടെ സംസ്ഥാനത്തെ ശവസംസ്​കാര കേന്ദ്രങ്ങളിൽ തിരക്ക്​ വർധിച്ചിരിക്കുകയാണ്​. സംസ്കരിക്കാനായി മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യമാണ്​ നിലനിൽക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Delhicovid surgeHealth Infrastructure
News Summary - Delhis Health Infrastructure Gasps as Covid Touches Record
Next Story